HOME
DETAILS

ജനസംഖ്യ നിയന്ത്രണം കള്ളക്കണക്കെന്തിന്?

  
backup
October 12 2022 | 19:10 PM

populaion-controle-2022-oct-13


ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് വീണ്ടും വർഗീയ വിഷം തുപ്പുകയാണ്. നിലവിലെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ വളർച്ചയുടെ അസമത്വം പരിഹരിക്കാൻ ജനസംഖ്യ നിയന്ത്രണം വേണമെന്നാണ് ആർ.എസ്.എസ് സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ നാഗ്പൂർ ആസ്ഥാനത്തെ പരിപാടിയിൽ അദ്ദേഹം പറഞ്ഞത്. 'മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ അസമത്വം ഭൂമിശാസ്ത്രപരമായ അതിരുകൾ മാറ്റുമെന്നും ജനനനിരക്കിലെ വ്യത്യാസങ്ങൾക്കൊപ്പം ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള മാറ്റങ്ങളും ജനസംഖ്യ അസമത്വത്തിന് കാരണമാകുന്നു'എന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞ വർഷത്തെ ദസ്‌റ പ്രസംഗത്തിലും രാജ്യത്ത് ജനസംഖ്യ നിയന്ത്രണ നയം അനിവാര്യമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. 'ജനസംഖ്യ വളർച്ചാ നിരക്കിലെ അസന്തുലിതാവസ്ഥയിലെ വെല്ലുവിളി' എന്ന വിഷയത്തിൽ 2015ൽ റാഞ്ചിയിൽ നടന്ന ആർ.എസ്.എസിന്റെ അഖിലേന്ത്യ നിർവാഹക സമിതി യോഗം പാസാക്കിയ പ്രമേയത്തെ പരാമർശിച്ചാണ് മോഹൻ ഭാഗവത് ജനസംഖ്യ നിയന്ത്രണ നയം വേണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.


മതാടിസ്ഥാനത്തിലെ ജനസംഖ്യ അസന്തുലിതാവസ്ഥ പുതിയ രാജ്യങ്ങളുടെ പിറവിക്ക് വഴിവച്ചിട്ടുണ്ടെന്ന അപകടകരമായ നിരീക്ഷണങ്ങളും പ്രസംഗത്തിനിടയിൽ മോഹൻ ഭാഗവത് നടത്തുന്നുണ്ട്. ഇന്ത്യ-പാകിസ്താൻ വിഭജനത്തിന്റെ ചരിത്രം പഠിക്കാൻ യുവാക്കളോട് ആവശ്യപ്പെടുന്ന ആർ.എസ്.എസ് തലവൻ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ കാരണം പുതിയ രാജ്യങ്ങൾ ഉയർന്നുവരുന്നതിന് കിഴക്കൻ തിമൂർ, കൊസോവൊ, ദക്ഷിണ സുദാൻ എന്നിവയെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. ഈ ഉദാഹരങ്ങളിലൂടെയും ചരിത്രത്തെ വീണ്ടും ഓർമിപ്പിച്ചുകൊണ്ടും മതപരമായ ജനസംഖ്യ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിർത്തികൾ മാറ്റിവരയ്ക്കുമെന്നാണ് സൂചിപ്പിക്കുന്നത്. നിർബന്ധിത മതപരിവർത്തനവും നുഴഞ്ഞുകയറ്റവും ഇതിനുള്ള കാരണങ്ങളാണെന്നും മോഹൻ ഭാഗവത് അടിവരയിട്ട് പറയുന്നു.
രാജ്യത്ത് വർഗീയതയുടെ കനലുകൾ ഊതിക്കത്തിക്കുന്നതിനുവേണ്ടിയുള്ള വളരെ അപകടകരമായ സിദ്ധാന്തത്തറയാണ് ആർ.എസ്.എസും മോഹൻ ഭാഗവതും ഇതിലൂടെ ഒരുക്കുന്നത്. വിഭജനത്തെക്കുറിച്ചുള്ള ഏറ്റവും അപകടകരമായ ഓർമകൾ പുനരാവിഷ്‌കരിക്കുന്നതിലൂടെ ജനങ്ങളുടെ മനസ്സിൽ വെറുപ്പിന്റെയും പകയുടെയും കനലുകൾ കോരിയിടുകയാണ് ഈ നിരീക്ഷണങ്ങൾ നൽകുന്നത്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന് ഭീഷണിയാണ് എന്ന വ്യാജനിർമിതികളാണ് സിദ്ധാന്തതറകളിലൂടെ ഒരുക്കുന്നത്.


വാദങ്ങൾ
പൊളിയുന്നു


രാജ്യത്ത് ജനസംഖ്യ നിയന്ത്രണം കൊണ്ടുവരുന്നതിന് സംഘ്പരിവാർ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നത് സത്യമാണ്. ഈ വർഷം ഏപ്രിലിൽ രാജ്യസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗം രാകേഷ് സിൻഹ ജനസംഖ്യ നിയന്ത്രണ ബിൽ സഭയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ രാജ്യത്ത് സജീവമായി നടന്നുവരുന്ന 'കുടുംബാസൂത്രണ ബോധവത്കരണവും ആരോഗ്യസുരക്ഷാ ലഭ്യതയും ജനസംഖ്യ സ്ഥിരത ഉറപ്പാക്കി' എന്നായിരുന്നു ഇതിന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡ്യവ മറുപടി പറഞ്ഞത്. സംഘ്പരിവാറിന്റെ വാദങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യത്തെ ആകെ പ്രത്യുൽപാദനശേഷി നിരക്ക് രണ്ടു ശതമാനത്തിന് താഴെയായി എന്നും ഇത് കുടുംബാസൂത്രണ ദൗത്യം വിജയത്തിൽ എത്തുന്നതാണ് കാണിക്കുന്നതെന്നും മൻസൂഖ് മാണ്ഡ്യവ സഭയിൽ പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ രാകേഷ് സിൻഹ ബിൽ പിൻവലിക്കുകയായിരുന്നു. ഈ വസ്തുതകൾ അറിഞ്ഞില്ലെന്ന് നടിച്ചുകൊണ്ടാണ് മോഹൻ ഭാഗവത് മതപരമായ അസമത്വം ഒഴിവാക്കുന്നതിനുവേണ്ടി എന്ന പേരിൽ വീണ്ടും വീണ്ടും ജനസംഖ്യ നിയന്ത്രണത്തെക്കുറിച്ച് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.
കണക്കുകൾ സത്യം പറയുന്നു


എന്നാൽ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ രാജ്യത്ത് വർധിക്കുന്നു എന്നും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നുണ്ടെന്നുമുള്ള സംഘ്പരിവാറിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും. 2019-2021ലെ ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ പ്രകാരം ഹിന്ദു സ്ത്രീകളുടെ പ്രത്യുൽപാദന നിരക്കിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പ്രത്യേകിച്ചും മുസ്‌ലിം സ്ത്രീകളുടെ പ്രത്യുൽപാദന നിരക്കിൽ ഉണ്ടായ കുറവ് 35% ആണ്. 1992ൽ മുസ്‌ലിം സ്ത്രീകളുടെ പ്രത്യുൽപാദന നിരക്ക് 4.4 % ആയിരുന്നത് 2021ൽ അത് 2.3 % ആയി കുറയുകയുണ്ടായി. ഹിന്ദു സ്ത്രീകളുടേത് 3.3 % ശതമാനത്തിൽ നിന്ന് ഈ കാലയളവിൽ 1.94%ൽ എത്തിയിട്ടുണ്ട്. മറ്റ് മതന്യൂനപക്ഷ വിഭാഗങ്ങളിൽ ക്രിസ്ത്യാനികളുടേത് 1.88%, സിഖ് 1.61%, ജൈന 1.6%, ബുദ്ധിസ്റ്റ് 1.39% എന്നിങ്ങനെയാണ്. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾ പ്രകാരം ഹിന്ദു സ്ത്രീകളുടെ ശരാശരി പ്രത്യുൽപാദന നിരക്കും മതന്യൂനപക്ഷങ്ങളിൽ പ്രബലമായ മുസ്‌ലിം സ്ത്രീകളുടെ നിരക്കും തമ്മിലുള്ള വ്യത്യാസം 0.4 2% മാത്രമാണ്.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ശതമാന വർധന നേർപകുതിയായിട്ടുണ്ടെന്ന് കണക്കുകളിൽ കാണാം. 2030ൽ ഇരു മതവിഭാഗങ്ങളിലെയും പ്രത്യുൽപാദന നിരക്ക് തുല്യതയിൽ എത്തുമെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്ത് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റിന് (TFR) അടിസ്ഥാനമാക്കിയാണ് ജനസംഖ്യ വർധന കണക്കാക്കുന്നത്. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ ഫെർട്ടിലിറ്റി നിരക്കിന്റെ കാര്യത്തിൽ 41.2% കുറവാണ് ഹിന്ദു സമുദായത്തിൽ ഉണ്ടായതെങ്കിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ 46.5% ആണ് കുറവുണ്ടായത്. ഏറ്റവും പുതിയ സെൻസസ് കണക്കുകൾ പ്രകാരം ഹിന്ദു ജനസംഖ്യ വർധനവിൽ 3.1% ഇടിവ് സംഭവിച്ചപ്പോൾ മുസ്‌ലിം ജനസംഖ്യ വർധനവിൽ 4.7% ഇടിവാണ് ഉണ്ടായിരിക്കുന്നത്.


ലക്ഷ്യം ഹിന്ദുരാഷ്ട്രം


വിവാദ പരാമർശങ്ങളിലൂടെ മോഹൻ ഭാഗവത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വളരെ വ്യക്തമാണ്. രാജ്യത്ത് ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുന്നുണ്ടെന്നും അതിനാൽ ജനസംഖ്യ നിയന്ത്രണത്തിന് സമഗ്ര പദ്ധതി വേണമെന്നുമാണ് മോഹൻ ഭാഗവതിൻ്റെ പ്രസംഗ ലക്ഷ്യം. മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള ജനസംഖ്യ അസമത്വവും നിർബന്ധിത മതപരിവർത്തനവും രാജ്യം വിഭജിക്കപ്പെടാൻ തന്നെ കാരണമാകുമെന്നാണ് പറഞ്ഞുവയ്ക്കുന്നത്. ഇന്ത്യയിൽ 'മതാടിസ്ഥാന അസമത്വവും' 'നിർബന്ധിത മതപരിവർത്തനങ്ങളും' കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിഷമം. ഇതിന് ശാശ്വത പരിഹാരവും കണ്ടെത്തുന്നുണ്ട്. അത് ഹിന്ദുരാഷ്ട്ര രൂപീകരണം തന്നെയാണ്. പ്രസംഗത്തിനിടയിൽ രാജ്യത്ത് സംഘ്പരിവാറിന്റെ സ്വാധീനം വർധിക്കുന്നതുമൂലം ഹിന്ദുരാഷ്ട്ര രൂപീകരണത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെടുന്നതായും ചൂണ്ടിക്കാണിക്കുന്നുണ്ട്.


ജനസംഖ്യ നിയന്ത്രണത്തിനുവേണ്ടിയുള്ള തന്റെ വാദങ്ങളുടെ ആത്യന്തികമായ ലക്ഷ്യം ഹിന്ദുരാഷ്ട്ര രൂപീകരണത്തിന് അനുകൂലമായ കളമൊരുക്കലാണെന്ന് അർഥശങ്കക്ക് ഇടയില്ലാത്തവണ്ണം വ്യക്തമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും നാൾക്കുനാൾ വർധിച്ചുവരികയാണ്. അതിനെ നേരിടാൻ കഴിയാതെ വർഗീയവിദ്വേഷം പടർത്താനാണ് മോഹൻ ഭാഗവത് ശ്രമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago