തുടര്‍പഠനം: വടക്ക് 58,668 സീറ്റുകള്‍ കുറവ്; തെക്ക് 19,493 മിച്ചം
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍പഠന യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് തെക്കന്‍ ജില്ലകളില്‍ വിവിധ കോഴ്സുകള്‍ക്കായി സീറ്റുകള്‍ മിച്ചം കിടക്കുമ്പോള്‍ വടക്കന്‍ ജില്ലകളില്‍ അര ലക്ഷത്തിന് മുകളില്‍ സീറ്റുകളുടെ കുറവ്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളില്‍ സര്‍ക്കാര്‍, എയിഡഡ് മേഖലകളിലായി 58,668 സീറ്റുകളുടെ കുറവാണ് നിലവിലുള്ളത്. അതേസമയം എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലായി 19,493 സീറ്റുകള്‍ അധികവുമാണ്. വടക്കന്‍ മേഖലയോട് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന് പോരുന്ന ചിറ്റമ്മനയത്തിന്റെ പരിണിത ഫലമാണ് നിലവിലെ ഈ അന്തരം. വര്‍ഷങ്ങളായി വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഇന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്ക് അടിവരയിടുകയാണ് ഈ കണക്കുകളും.
അതേസമയം ഇന്നലെയും നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതുമായി ബന്ധപ്പെട്ട് നല്‍കിയ മറുപടി വാസ്തവ വിരുദ്ധമാണ്.
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ഒ.ആര്‍ കേളു, സേവ്യര്‍ ചിറ്റിലപ്പള്ളി, കെ.യു ജനീഷ് കുമാര്‍ എന്നിവരുടെ സംസ്ഥാനത്ത് എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും ഹയര്‍ സെക്കന്‍ഡറി മേലയില്‍ തുടര്‍പഠനത്തിന് അവസരമൊരുക്കുമോ എന്ന ചോദ്യത്തിനാണ് മന്ത്രി ഒരു ജില്ലയിലും സീറ്റുകളുടെ അപര്യാപ്തത ഇല്ലെന്നും പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ് മുഴുവന്‍ ജില്ലകളിലും ഉള്ളതെന്നുമുള്ള മറുപടി നല്‍കിയത്.
തെക്കന്‍ ജില്ലകളിലെ കണക്കുകള്‍ നോക്കിയാല്‍ മന്ത്രിയുടെ മറുപടി സത്യമാണ്. തിരുവനന്തപുരം 916, കൊല്ലം 1783, പത്തനംത്തിട്ട 6130, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ നിലവില്‍ 19,493 സീറ്റുകള്‍ കൂടുതലാണ് ഇവിടെ. അതേസമയം മലപ്പുറത്ത് മാത്രം 28,804 സീറ്റുകളുടെ കുറവാണ് നിലവിലുള്ളത്. തൃശൂര്‍ 830, പാലക്കാട് 9695, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4670, കാസര്‍ഗോഡ് 3352 അടക്കം 58,668 സീറ്റകുളുടെ കുറവാണ് അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ വടക്കന്‍ മേഖലയിലുള്ളത്. കണക്കുകള്‍ ഇത്തരത്തിലാണെന്നിരിക്കെയാണ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മറുപടി നിയമസഭക്കുള്ളില്‍ മന്ത്രി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."