മേയറുടെ കത്ത് വിവാദം; നാലാം ദിവസവും പ്രതിഷേധം, ഉന്തും തള്ളുമായി പോലിസും പ്രതിഷേധക്കാരും,സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് മേയര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്
തിരുവനന്തപുരം: മേയര്‍ക്കെതിരായുള്ള കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കനക്കുകയാണ്. തുടര്‍ച്ചയായി നാലാം ദിവസവും സംഘര്‍ഷഭരിതമാണ് നഗരസഭ പരിസരം. പ്രതിഷേധക്കാരും പോലിസും തമ്മിലുള്ള ഏറ്റുമുട്ടലും പതിവുപോലെ സംഘര്‍ഷത്തില്‍ തന്നെയാണ്. നഗരസഭാ കവാടം പ്രതിഷേധക്കാര്‍ ബലമായി അടച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളും തുടങ്ങി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പൊലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം കൂടി. അതേയവസ്ഥയില്‍ തന്നെ പ്രതിഷേധ പ്രകടനവുമായി മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി.യുവമോര്‍ച്ച മാര്‍ച്ച് ഉടനെ തന്നെ പ്രതിഷേധം ആരംഭിക്കും.
എന്നാല്‍ ഇതേ അവസരത്തില്‍ തന്നെ സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് കത്ത് വിവാദത്തില്‍ വിശദീകരണം തേടി മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി കത്തയച്ചു. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയക്കും.കത്ത് വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ശ്രീകുമാര്‍ ആണ് കോടതിയെ സമീപിച്ചത്. എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും.ഹരജിയില്‍ മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശം.
കത്ത് വിവാദത്തില്‍ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതിയുടെ ചോദ്യത്തിന്,ഈ വിഷയത്തില്‍ പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നുമായയിരുന്നു സര്‍ക്കാരിന്റെ മറുപടി. മേയര്‍ക്ക് നോട്ടീസ് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്ക് എതിരെ ആയതിനാല്‍ വിശദീകരണം നല്‍കേണ്ടത് മേയര്‍ ആണെും കോടതി അറിയിച്ചു.
മേയര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിനും നോട്ടീസ് നല്‍കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.കൂടാതെ എതിര്‍ കക്ഷികളായ സി.ബി.ഐക്കും കോടതി നോട്ടീസ് അയക്കും.തിരുവനന്തപുരം നഗരസഭയില്‍ നടന്നത് സ്വജ്ജനപക്ഷപാതവും ഭരണഘടനാ ലംഘനവുമാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2000 പേരെ ഇത്തരത്തില്‍ നഗരസഭയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീകുമാര്‍ ആരോപിച്ചു.കത്ത് വിവാദത്തില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 25ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."