ഇലക്ട്രിക്ക് സ്‌കൂട്ടറുമായി സുസുക്കിയും; ഒലക്കും ഏഥറിനും വെല്ലുവിളി
ഇലക്ട്രിക്ക് ഇരുചക്ര വാഹനമേഖലയില്‍ കൂടി ചുവടുറപ്പിക്കാനൊരുങ്ങുകയാണ് സുസുക്കി. ഇപ്പോള്‍ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ ബര്‍ഗ്മാന്‍ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ബര്‍ഗ്മാന്‍ മാക്‌സി സ്‌കൂട്ടറിനെയാണ് സുസുക്കി ഇ-സ്‌കൂട്ടറാക്കി രൂപമാറ്റം വരുത്തുന്നത്. പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച വാഹനത്തിന്റെ മോഡല്‍ വെറുമൊരു പ്രോട്ടോടൈപ്പ് മാത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അധികം വൈകാതെ ഈ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ പുറത്ത് വരുന്നുണ്ട്.
വൈറ്റ്, ബ്ലൂ ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതേ നിറത്തിലുള്ള ഇ-സ്‌കൂട്ടര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഷാര്‍പ്പായ ആപ്രോണ്‍ എല്‍ഇഡി ലൈറ്റുകളോടെ പുറത്ത് വരുന്ന വാഹനത്തിന്, ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഉയരമുള്ള വിന്‍ഡ് സ്‌ക്രീന്‍, ഫുട്വെല്ലില്‍ സില്‍വര്‍ നിറമുള്ള സ്ലാറ്റുകള്‍, ആകര്‍ഷകമായ ഹാന്‍ഡ് ഗ്രിപ്പുകള്‍, 5സ്‌പോക്ക് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റ് തുടങ്ങിയവയും ലഭിക്കുന്നു.
ഇലക്ട്രിക്ക് മോട്ടോറും റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററികളും സജ്ജീകരിക്കപ്പെട്ടിരിക്കുന്ന വാഹനത്തിന് ഒറ്റച്ചാര്‍ജില്‍ 44 കിലോമീറ്റര്‍ റേഞ്ചാണ് പ്രധാനം ചെയ്യുക. എന്നാല്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ദീര്‍ഘദൂരം സഞ്ചരിക്കാവുന്ന തരത്തില്‍ ബാറ്ററി പുനരവതരിപ്പിക്കപ്പെട്ടേക്കാം.നിലവില്‍ മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ക്കെല്ലാം നൂറ് കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ലഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ സുസുക്കിക്ക് കൂടുതല്‍ റേഞ്ച് വാഗ്ധാനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
Content Highlights:suzuki eburgman scooter details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."