HOME
DETAILS

നാലുവര്‍ഷ ബിരുദ കോഴ്‌സ്: കേരളയില്‍ ക്ലാസുകള്‍ തുടങ്ങി

  
backup
November 02 2023 | 01:11 AM

four-year-degree-course-classes-started-in-kerala

തിരുവനന്തപുരം• കേരളത്തിലെ ആദ്യ നാലുവര്‍ഷ ബിരുദ കോഴ്‌സിന്റെ ക്ലാസുകള്‍ കേരള സര്‍വകലാശാലയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് നാലുവര്‍ഷത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഡിഗ്രി പ്രോഗ്രാം അവതരിപ്പിക്കുന്നത്.
കാര്യവട്ടം കാംപസില്‍ പൊളിറ്റിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബി.എ ഓണേഴ്‌സ് കോഴ്‌സുകള്‍ നടത്തും. പ്ലസ് ടു പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ പ്രവേശനം നടത്തിയത്. 30 സീറ്റുകളുള്ള കാര്യവട്ടത്തെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലാണ് ക്ലാസുകള്‍ നടക്കുക.

അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും നാല് വര്‍ഷത്തെ ബിരുദ കോഴ്‌സുകള്‍ നടപ്പിലാക്കും. കാര്യവട്ടം കാമ്പസില്‍ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ അണ്ടര്‍ ഗ്രാജുവേറ്റ് സ്റ്റഡീസിന്റെ ഭാഗമാണ് ഈ നാലുവര്‍ഷ കോഴ്‌സുകള്‍. അടുത്ത വര്‍ഷം ബംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ബയോസയന്‍സ് പ്രോഗ്രാമിന്റെ മാതൃകയില്‍ കേരളം 15 അത്യാധുനിക കോഴ്‌സുകള്‍ അവതരിപ്പിക്കും.

മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം, വിദ്യാര്‍ഥികള്‍ക്ക് ഒരു റെഗുലര്‍ ബിരുദം ലഭിക്കും, അതേസമയം നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു ഗവേഷണ ഘടകത്തോട് കൂടിയ ബി.എ ഓണേഴ്‌സ് ബിരുദം ലഭിക്കും. ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍, ഇന്റേണ്‍ഷിപ് എന്നിവയ്ക്കാണ് നാലാം വര്‍ഷം ഊന്നല്‍ നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി

Kuwait
  •  11 hours ago
No Image

കൊല്ലത്ത് സ്‌കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍;  നിറയെ കുട്ടികളുമായി ബസ്

Kerala
  •  11 hours ago
No Image

മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍

Saudi-arabia
  •  11 hours ago
No Image

തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും

Kerala
  •  11 hours ago
No Image

രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍  തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു 

National
  •  11 hours ago
No Image

ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം

uae
  •  12 hours ago
No Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത് 

Business
  •  12 hours ago
No Image

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

Kerala
  •  12 hours ago
No Image

ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍

National
  •  12 hours ago
No Image

യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  12 hours ago