HOME
DETAILS

ഉള്ള് പൊള്ളിയ കരച്ചിലിന് കുളിരുള്ള സമ്മാനം; അര്‍ജന്റീനയുടെ കളി കാണാന്‍ നിബ്‌റാസ് ഖത്തറിലേക്ക്

  
backup
November 27, 2022 | 9:07 AM

kerala-argentina-fan-nibras-will-go-to-qatar-2022

ഓര്‍ക്കുന്നോ ലോകകപ്പിലെ സഊദി അര്‍ജന്റീന കളിയില്‍ അര്‍ജന്റീന പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കണ്ണു നിറച്ച ആ കുഞ്ഞു മോനെ. ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ ഇനിയും കളിയുണ്ടല്ലോ ജയിക്കും എന്ന് വിതുമ്പിപ്പറഞ്ഞ ആ കുഞ്ഞുമോനെ. കാസര്‍കോട് ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നിബ്രാസ്. പരിഹാസങ്ങള്‍ക്ക് കരഞ്ഞുകൊണ്ട് മറുപടി പറയുന്ന നിബ്‌റാസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.

അന്ന് ഉള്ള് പൊള്ളിക്കരഞ്ഞ നിബ്‌റാസിന് ഒരു കുളിരുള്ള സമ്മാനം നല്‍കിയിരിക്കുകയാണ് സ്മാര്‍ട്ട് ട്രാവല്‍ എല്‍.ഐ.സി. അടുത്ത അര്‍ജന്റീന- പോളണ്ട് കളി ഖത്തറില്‍ നേരിട്ട് പോയി കാണാനാണ് അവരസരമൊരുക്കിയിരിക്കുന്നത്. അവന് ഖത്തറിലേക്ക് പോകാന്‍ ആവശ്യമായ ഫ്‌ളൈറ്റ് ടിക്കറ്റും താമസസൗകര്യവുമൊക്കെ തങ്ങള്‍ ഒരുക്കുമെന്ന് ട്രാവല്‍സ് പ്രതിനിധി പറയുന്ന വീഡിയോയും അവര്‍ പുറത്തു വിട്ടിട്ടുണ്ട്.

മെസ്സിയുടേയും അര്‍ജന്റീനയുടേയും തോല്‍വിയില്‍ സങ്കടം വന്നു കരഞ്ഞ പയ്യന്‍ എല്ലാവരുടെയും ഹൃദയം സ്പര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ മെക്‌സിക്കയുമായുള്ള പോരാട്ടത്തില്‍ ഈ കുഞ്ഞിനുവേണ്ടിയെങ്കിലും അര്‍ജന്റീന ജയിക്കണമെന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

[video width="480" height="848" mp4="https://suprabhaatham.com/wp-content/uploads/2022/11/WhatsApp-Video-2022-11-27-at-2.33.35-PM.mp4"][/video]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിൻ്റെ കർമപഥങ്ങൾ പിന്തുടരാൻ എ.പി സ്മിജി; മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണന്റെ മകൾ ഇനി വൈസ് പ്രസിഡന്റ്

Kerala
  •  6 days ago
No Image

കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു

oman
  •  6 days ago
No Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറികളും അപ്രതീക്ഷിത കൂട്ടുകെട്ടുകളും

Kerala
  •  6 days ago
No Image

എസ്ഐആർ; കരട് പട്ടിക പരിശോധിക്കാനായി കോൺഗ്രസിന്റെ നിശാ ക്യാമ്പ് ഇന്ന്

Kerala
  •  6 days ago
No Image

വി.കെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ ശ്രീലേഖ; റിപ്പോർട്ട്

Kerala
  •  6 days ago
No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ ബൂത്ത് പുനഃക്രമീകരണത്തില്‍ വ്യാപക പരാതി; ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമ്മീഷന്‍

Kerala
  •  6 days ago
No Image

കൂറുമാറ്റത്തിൽ കൂട്ട നടപടി; മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയ എട്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

Kerala
  •  6 days ago
No Image

സിറിയയിലെ ശിയ പള്ളിയിലുണ്ടായ സ്‌ഫോടനം; മരണം എട്ടായി; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'സറായ അന്‍സാറുസുന്ന'

International
  •  6 days ago
No Image

തായ്‌വാനിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു

International
  •  6 days ago
No Image

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വള്ളത്തിന്റെ എൻജിൻ കടലിൽ താഴ്ന്നു; മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലിസ്

Kerala
  •  6 days ago