ഖത്തറിൽ വാഹനാപകടങ്ങൾ കുറഞ്ഞു; പുതിയ വാഹനം വാങ്ങുന്നവരുടെ എണ്ണത്തിൽ വർധന - പി.എസ്.എ റിപ്പോർട്ട്
ഖത്തറിൽ വാഹനാപകടങ്ങൾ കുറഞ്ഞു; പുതിയ വാഹനം വാങ്ങുന്നവരുടെ എണ്ണത്തിൽ വർധന - പി.എസ്.എ റിപ്പോർട്ട്
ദോഹ: സെപ്റ്റംബർ മാസത്തിലെ ഖത്തറിൽ അപകടങ്ങളിൽ കുറവ് രേഖപ്പെടുത്തി. ആകെ 642 ട്രാഫിക് അപകട കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസത്തേക്കാൾ 9.0 ശതമാനവും കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവും ഉള്ളതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) അറിയിച്ചു. ആകെ 11 മരണങ്ങളാണ് ഇക്കാലയവളവിൽ സംഭവിച്ചത്.
ഇതേ മാസത്തിലെ മിക്ക ട്രാഫിക് അപകട കേസുകളും നിസാര പരുക്കുകളുടേതാണ്. 93 ശതമാനവും നിസാര പരുക്കുകളും 5 ശതമാനം ഗുരുതര പരുക്കും സംഭവിച്ചു. 11 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, മൊത്തം ട്രാഫിക് അപകട കേസുകളിൽ 2 ശതമാനത്തിന് തുല്യമാണ് മരണം.
അതേസമയം, ഖത്തറിൽ സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണത്തിൽ 11.9 ശതമാനം പ്രതിമാസ വർധന രേഖപ്പെടുത്തി. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെപ്റ്റംബറിൽ ഏകദേശം 8,446 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു.
2023 സെപ്റ്റംബറിൽ ഏകദേശം 2,222 ജനനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. മുൻ മാസത്തെ അപേക്ഷിച്ച് മൊത്തം ജനനങ്ങളിൽ 2.0 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. മറുവശത്ത്, ഇതേ കാലയളവിൽ 217 മരണങ്ങൾ രേഖപ്പെടുത്തി. 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 6.4 ശതമാനം വർധനവ് ഉണ്ടായി.
2023 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് വിറ്റ വസ്തുക്കളുടെ ആകെ എണ്ണത്തിലും മൂല്യത്തിലും വർധന ഉണ്ടായിട്ടുണ്ട്. പ്രതിമാസ നിരക്കിൽ യഥാക്രമം 1.0 ശതമാനവും 2.6 ശതമാനവും വർധനവാണ് ഉണ്ടായത്. കൂടാതെ, ഈ മാസം മൊത്തം നിക്ഷേപങ്ങളിലും മൊത്തം ക്രെഡിറ്റിലും യഥാക്രമം 2.8 ശതമാനവും 0.8 ശതമാനവും (ഓഗസ്റ്റ് 2023 നെ അപേക്ഷിച്ച്) വർധനവ് രേഖപ്പെടുത്തി.
കൂടാതെ, ജനറൽ മാർക്കറ്റ് ഇൻഡക്സ് പോയിന്റ് 0.6 ശതമാനം ഉയർന്നു എങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ 19.2 ശതമാനം കുറവും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."