നയതന്ത്ര പാസ്പോർട്ട് കൈവശമുണ്ടോ എന്നാൽ സഊദി ബിസിനസ് വിസയ്ക്ക് ഫീസില്ല
റിയാദ് :സഊദിയിൽ നയതന്ത്ര പാസ്പോർട്ട് കൈവശമുള്ള നിക്ഷേപകർക്ക് ബിസിനസ് വിസയ്ക്ക് ഫീസ് നൽകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വിസ സേവനം ദുരുപയോഗം ചെയ്യരുതെന്നും ഓർമിപ്പിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
എല്ലാ രാജ്യക്കാർക്കും സഊദി ബിസിനസ് വിസിറ്റ് വിസ (വിസിറ്റിങ് ഇൻവെസ്റ്റർ) നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യ വകുപ്പും നിക്ഷേപ മന്ത്രാലയവും സംയുക്തമായാണ് തീരുമാനമെടുത്തത്. നിലവിൽ ഏതാനും രാജ്യങ്ങൾക്കു മാത്രമായിരുന്നു ഈ സേവനം.
സഊദിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ നിക്ഷേപ മന്ത്രാലയത്തിന്റെ "ഇൻവെസ്റ്റ് ഇൻ സഊദി അറേബ്യ' പ്ലാറ്റ്ഫോം വഴി അപേക്ഷിക്കണം. പാസ്പോർട്ടിന് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. സഊദിയിൽ അംഗീകരിച്ച മെഡിക്കൽ ഇൻഷുറൻസും നിർബന്ധം അപേക്ഷ സ്വീകരിച്ചാൽ ഇ-മെയിൽ വഴി വീസ ലഭിക്കും. ഒരു വർഷ കാലാവധിയുള്ള വീസയിൽ ഒന്നിലേറെ തവണ രാജ്യത്ത് വന്നുപോകാൻ അനുമതിയുണ്ട്. എന്നാൽ ഈ വീസയിൽ എത്തുന്നവർക്ക് ഹജ് നിർവഹിക്കാനാകില്ല.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: no fee for Saudi business visa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."