HOME
DETAILS

പ്ലസ് വണ്‍ പരീക്ഷ: സുപ്രിം കോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

  
backup
September 17 2021 | 05:09 AM

national-plus-one-exam-supreme-court-decides-today

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തണമോ എന്ന കാര്യത്തില്‍ സുപ്രിം കോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. ജസ്റ്റിസ് എ.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് പ്ലസ് വണ്‍ എഴുത്ത് പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് സുപ്രിം കോടതി സ്റ്റേ ചെയ്തത്.

പരീക്ഷ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തയാറായതെന്നായിരുന്നു ജസ്റ്റിസ് എ.എം ഖാല്‍വിക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.

എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ ഇന്റര്‍നെറ്റും കംപ്യൂട്ടറും ഇല്ലാത്ത കുട്ടികള്‍ പരീക്ഷയില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വീടുകളിലിരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷ മാനദണ്ഡമായി കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ കോടതി അനുമതി നല്‍കാനാണ് സാധ്യത. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും കോടതി വിധി നിര്‍ണായകമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി

Football
  •  2 days ago
No Image

കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

തപാല്‍ ബാലറ്റ് തിരുത്തിയെന്ന വെളിപെടുത്തല്‍: ജി. സുധാകരനെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

ആദ്യ കിരീട സ്വപ്നം കാണുന്ന ഡൽഹിക്ക് ഇരട്ട തിരിച്ചടി; വമ്പന്മാർ ടീമിൽ നിന്നും പുറത്ത്

Cricket
  •  2 days ago
No Image

തുര്‍ക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ; താലിബാനുമായി കൈക്കോർക്കുന്നു; രാഷ്ട്രപതി ഭവനിൽ അപ്രതീക്ഷിത നീക്കം, എര്‍ദോഗന്‍ മൗനം തുടരുന്നു

International
  •  2 days ago
No Image

സിവിൽ സർവീസ് കോച്ചിംഗ്‌ പ്രവേശന പരീക്ഷ ജൂൺ 1ന്; മെയ്‌ 27 വരെ അപേക്ഷിക്കാം

latest
  •  2 days ago
No Image

മുംബൈ ഡബിൾ സ്ട്രോങ്ങ്, പ്ലേ ഓഫിൽ ടീമിന്റെ രക്ഷകനാവാൻ സൂപ്പർതാരമെത്തും; റിപ്പോർട്ട്

Cricket
  •  2 days ago
No Image

'കപ്പലണ്ടി വില്‍പ്പന മുതല്‍ ബിരിയാണി ചലഞ്ച് വരെ'വയനാടിനായി എന്‍.എസ്.എസ് കുട്ടികളുടെ ഒന്നര കോടി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

Kerala
  •  2 days ago
No Image

ആയുധങ്ങൾ വാങ്ങാനും ഗവേഷണത്തിനുമായി ഇന്ത്യൻ സൈന്യത്തിന് 50,000 കോടി നൽകുമെന്ന് റിപ്പോർട്ട്

National
  •  2 days ago