ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: രണ്ട് പേര് കീഴടങ്ങി
ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ കേസില്‍ രണ്ട് വനപാലകര്‍ കീഴടങ്ങി. ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ മഹേഷ്, ഷിബിന്‍ദാസ് എന്നിവരാണ് ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തി എന്ന് ആരോപിച്ച് അരുണ്‍ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ മര്‍ദിച്ചത്. കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഫോറസ്റ്റര്‍ അനില്‍കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു.
ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ഇവര്‍ക്കെതിരെ സരുണ്‍ എസ് സി എസ് ടി കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് രാഹുല്‍,ഫോറസ്റ്റര്‍ അനില്‍ കുമാര്‍ അടക്കം 13 പേര്‍ക്ക് എതിരെ കേസെടുത്തത്. കള്ളക്കേസില്‍ കുടുക്കിയതിനും കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിനുമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."