പനിയോ ജലദോഷമോ ഉള്ളപ്പോള്‍ കാപ്പി കുടിക്കാറുണ്ടോ? അപകടമെന്ന് ആരോഗ്യ വിദഗ്ധര്‍
പനി,ജലദോഷം എന്നിവയുള്ളപ്പോള്‍ കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ അത് അപകടകരമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. പനി,ജലദോഷം എന്നിവയുള്ളപ്പോള്‍ ചൂടുവെള്ളം,കട്ടന്‍ചായ,കഞ്ഞിവെള്ളം എന്നിവയൊക്കെ ഉപയോഗിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.കാപ്പിയിലെ കഫൈന്‍ എന്ന ഘടകം ഉറക്കത്തെ തടയുന്നു.
അസുഖബാധിതരായിരിക്കുന്ന സമയത്ത് വിശ്രമം അത്യന്താപേക്ഷിതമായതിനാല്‍ ഉറക്കത്തെയും വിശ്രമത്തെയും തടയുന്ന എല്ലാ പദാര്‍ത്ഥങ്ങളും ഒഴിവാക്കണം. കൂടാതെ ശരീരത്തെ നിര്‍ജ്ജലീകരിക്കുന്ന ഘടകം കൂടിയാണ് കഫൈന്‍. ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കല്‍ അസുഖത്തെ മറികടക്കാന്‍ അത്യന്താപേക്ഷിതമാണ്.കഫൈന്‍ ഇതിനെ തടയുന്നു.അതിനാല്‍ ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം മാത്രം അസുഖബാധിതരായിരിക്കുമ്പോള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
Content Highlights:is it okay to drink coffee while sick
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."