'ഇത് അഫ്ഗാനല്ല ഇന്ത്യയാണ്, താലിബാനിയല്ല, ഭാരതീയനാണ്'
ഗുവാഹത്തി: അസമിലെ പൊലിസ് നരനായാട്ടിനെതിരെ തീക്കാറ്റായി സോഷ്യല്‍ മീഡിയ. ഇത് താലിബാനല്ല ഭാരതീയനാണെന്ന് ഓര്‍മിപ്പിക്കുകയാണ് ചിലര്‍. അയാള്‍ നിങ്ങളിലൊരാളാണെന്ന് അസം പൊലിസ് വെടിവെച്ച് കൊന്നയാളുടെ മൃതദേഹത്തിനു മേല്‍ ആനന്ദനൃത്തം ചവിട്ടിയ ഫോട്ടോഗ്രാഫറുടെ ചിത്രം പങ്കുവെച്ച് ചൂണ്ടിക്കാട്ടുന്നുമുണ്ട്.
അവന്‍ അസമിലല്ല.
അവന്‍ നിങ്ങള്‍ക്കടുത്തുണ്ട്. കാണുമ്പോള്‍
നിങ്ങള്‍ അഭിവാദ്യം ചെയ്യാറുള്ള
അയല്‍വാസിയാണവന്‍.
നിങ്ങളുടെ സഹപ്രവര്‍ത്തകനാണവന്‍. നിങ്ങളുടെ സ്‌കൂളിലും കോളജിലും
വാട്‌സാപ് ഗ്രൂപ്പിലും അവനുണ്ട്.
അവന്‍ ഒരൊറ്റയാളല്ല.
നിങ്ങളുടെ പരിസരങ്ങളിലെല്ലായിടത്തും അവനുണ്ട്.
ദിനേന നിങ്ങളവനെ കാണുന്നുണ്ട്. പുതിയ ഇന്ത്യയുടെ ഉല്‍പന്നമാണവന്‍!
ജോയ്ദാസ് ട്വീറ്റ് ചെയ്യുന്നു.
He is not in Assam. He is near you. He is the neighbour u nod at when u see him in elevator. He is your colleague. He is in your School or College WhatsApp Group. He is not an individual. He is everywhere around you. You see him everyday. He is the product of New India pic.twitter.com/DaVX2UE00K
— Joy (@Joydas) September 23, 2021
സ്വര ഭാസ്‌ക്കര്‍ ഉള്‍പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
He is us ? https://t.co/uu4Oq8IfQL
— Swara Bhasker (@ReallySwara) September 23, 2021
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വാര്‍ത്ത അവതാരകര്‍ തങ്ങളുടെ സ്റ്റുഡിയോകള്‍ വഴി ചെയ്തു കൊണ്ടിരുന്നതിന്റെ യഥാര്‍ത്ഥരൂപമാണ് ഇപ്പോള്‍ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്ന മൃതദേഹത്തിനു മേല്‍ ആനന്ദനൃത്തം ചവിട്ടുന്ന ഫോട്ടോ ജേര്‍ണലിസ്റ്റ്.
ഒരു മരണ നൃത്തം. ആങ്കുര്‍ ഭരദ്വാജ് ട്വീറ്റ് ചെയ്തു.
A photojournalist jumping on a dead man just killed by security forces is the real life equivalent of what assorted news anchors have been doing in their studios past few years.
— Ankur Bhardwaj (@Bhayankur) September 23, 2021
A dance of death. #Assam
ഫാസിസ്റ്റ്, വര്‍ഗീയ, മതഭ്രാന്തന്‍ ഭരണകൂടത്തിന്റെ തീവ്രവാദ സേന. സ്വന്തം പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നു. കൂടാതെ, ക്യാമറയുള്ള വ്യക്തി ആരാണ്? ഞങ്ങളുടെ 'ഗ്രേറ്റ് മീഡിയ' സംഘടനകളില്‍ നിന്നുള്ള ഒരാള്‍
ഒഴിപ്പിക്കലിനെതിരെ ഈ ഗ്രാമവാസികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവ് വരുന്നത് വരെ സര്‍ക്കാരിന് കാത്തിരിക്കാനാവുമായിരുന്നില്ലേ ഈ സര്‍ക്കാറിന് - എന്നാണ് അസം എം.എല്‍.എയായ അശ്‌റഫുല്‍ ഹുസൈന്റെ ചോദ്യം. സംഭവത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
‘Terror Force’ of fascist, communal & bigoted Govt. shooting at its own citizens. Also, who is the person with camera? Someone from our ‘Great Media’ orgs?
— Ashraful Hussain (@AshrafulMLA) September 23, 2021
The appeal of these villagers, against eviction, is pending in the High Court. Couldn’t the Govt wait till court order? pic.twitter.com/XI5N0FSjJd
മൃതശരീരത്തിന് മേല്‍ നൃത്തം ചവിട്ടുന്ന ഭീകരന്‍ ഒരു വ്യക്തിയല്ല, അതൊരു പ്രത്യയ ശാസ്ത്രമാണ്.- അശ്‌റഫ് കടക്കല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
https://www.facebook.com/1565334115/videos/265592368760337/
അവന്‍ നിങ്ങളുടെ സ്വന്തം. അവന്‍ നിങ്ങളുടെ സുഹൃത്താണ്. അവന്‍ നിങ്ങളാണ്. നിങ്ങള്‍. നിങ്ങള്‍. താങ്കളും. അസമിലെ സ്റ്റേറ്റ് സ്‌പോണ്‍സേഡ് അക്രമത്തിനെതിരെ സംസാരിക്കുക. ഇത് പരവതാനിക്ക് കീഴില്‍ ഒളിപ്പിക്കാന്‍ കഴിയില്ല. നിങ്ങളുടെ ശബ്ദം ഉയര്‍ത്തൂ. നിങ്ങളുടെ ശബ്ദം ഉയര്‍ത്തൂ.- അനസ് തന്‍വീര്‍ ട്വീറ്റ് ചെയ്യുന്നു.
He is Your own. He is Your friend. He is You. You. You. And You.
— Anas Tanwir (बुकरात वकील) (@Vakeel_Sb) September 23, 2021
Speak up against state sponsored violence in Assam. This cannot be brushed under carpet. Raise your voice. Raise your voice. pic.twitter.com/vF4wZh23n6
അഫ്ഗാനല്ല, ഇന്ത്യയാണ് !
കാണ്ഡഹാറല്ല, അസമാണ് !!
താലിബാനിയല്ല, ഭാരതീയനാണ് !!!
ഇന്ത്യക്കൊരു പുലിറ്റ്‌സര്‍ സമ്മാനം ഉണ്ടായിരുന്നേല്‍ ഈ വര്‍ഷം അത് വെടിയേറ്റ് വീണ ജീവഛവത്തിന് മേല്‍ ആനന്ദ നൃത്തം ചവിട്ടുന്ന ഈ ഫോട്ടോഗ്രാഫര്‍ക്ക് കൊടുക്കാമായിരുന്നു.
അതും സമ്മാനിച്ച് ഹാരമണിയിച്ച് രഞ്ജന്‍ ഗോഗോയിയെ പോലെ ഈ ആസാമിയെയും പാര്‍ലിമെന്റില്‍ കൊണ്ടുവന്നിരുത്താമായിരുന്നു- മാധ്യമപ്രവര്‍ത്തകനായ ഹസനുല്‍ ബന്ന ഫേസ് ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ വെടിവെപ്പുണ്ടായത്. കയ്യേറ്റമൊഴിപ്പിക്കാനെന്ന് പേരില്‍ സ്ഥലത്തെത്തിയ പൊലിസ് പ്രതിഷേധക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തീര്‍ത്തും നിരായുധരെന്നു പറയാവുന്നവര്‍ക്കു നേരെയായിരുന്നു പൊലിസിന്റെ നിറയൊഴിപ്പ്. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ പൊലിസുകാര്‍ നാട്ടുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വെറും വടി മാത്രമായിരുന്നു ഗ്രമീണരുടെ കയ്യിലെ ആയുധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."