ബംഗാളിനെ ദീദി തന്നെ നയിക്കും; മമതയുടെ ജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍
കൊല്‍ക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാലിലെ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ജയം. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സ്വന്തം വീടെന്ന് അറിയപ്പെടുന്ന മണ്ഡലത്തില്‍ ജയമുറപ്പിച്ചത്. 58,389 വോട്ടാണ് ഭൂരിപക്ഷം. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.
ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും ബി.ജെ.പി പിന്നിലാണ്. പശ്ചിമ ബംഗാളിലെ മൂന്നും ഒഡീഷയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്.ബി.ജെ.പിയിലെ പ്രിയങ്ക തിബ്രവാളും സി.പി.എമ്മിലെ ശ്രീജീബ് ബിശ്വാസുമായിരുന്നു മമതയുടെ എതിരാളികള്‍.
#WATCH | West Bengal Chief Minister Mamata Banerjee greets her supporters outside her residence in Kolkata as she inches closer to victory in Bhabanipur Assembly bypoll pic.twitter.com/S1FlBYTXAG
— ANI (@ANI) October 3, 2021
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമില്‍ മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്. തോല്‍വി വകവെയ്ക്കാതെ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ചുമതലയേറ്റു. എംഎല്‍എ അല്ലാത്തവര്‍ക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളില്‍ നിയമസഭാ അംഗമായില്ലെങ്കില്‍ പുറത്തുപോകേണ്ടിവരും. ഈ കാലപരിധി അടുത്ത മാസം അഞ്ചിനു അവസാനിക്കും.
കൃഷിമന്ത്രി ശോഭന്‍ ദേവ് എംഎല്‍എ സ്ഥാനം രാജിവച്ച് മമതയ്ക്ക് മത്സരിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."