മോദിയുടെ വർഗീയ പ്രസംഗം: രൂക്ഷവിമർശനവുമായി യോഗേന്ദ്ര യാദവ്, തോൽക്കാൻ പോകുന്നതിന്റെ ഭയമെന്നും വിമർശനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്‌ലിം വിദ്വേഷ പ്രസംഗത്തിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി അക്ടിവിസ്റ്റും സ്വരാജ് ഇന്ത്യ പാർട്ടി ഫൗണ്ടറുമായ യോഗേന്ദ്ര യാദവ് രംഗത്തെത്തി. ബി.ജെ.പി തോൽക്കാൻ പോകുന്നുവെന്ന ഭയമാണ് മോദിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി ഒരു മിനിട്ടിനുള്ളിൽ മൂന്ന് കള്ളങ്ങൾ പറഞ്ഞു എന്നതല്ല വാർത്ത. മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി എന്നതല്ല വാർത്ത. മറിച്ച്, ആദ്യഘട്ടത്തിൽ ബി.ജെ.പി തോൽക്കാൻ പോകുന്നുവെന്ന ഭയമാണ് മോദിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നും യോഗേന്ദ്ര യാദവ് എക്‌സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
असल खबर ये नहीं है कि मोदी जी ने झूठ बोला … pic.twitter.com/qwDMv13Gi9
— Yogendra Yadav (@_YogendraYadav) April 21, 2024
രാമന്റെ പേരിൽ മുഖംമൂടി ധരിച്ചവർ എല്ലാവരെയും കൊള്ളയടിക്കുമെന്ന് എക്സിൽ പങ്കുവെച്ച മറ്റൊരു ട്വീറ്റിൽ അദ്ദേഹം പറയുന്നു. മോദി പറയുന്നവയിൽ നൂറിൽ തൊണ്ണൂറും നുണയാണ് അദ്ദേഹം പറയുന്നു.
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. മോദി നുണ പറയുകയാണെന്നും വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."