പോളിങ് ശതമാനം കുറയാന്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍; കെ. മുരളീധരന്‍
തൃശൂര്‍: പോളിങ് ശതമാനം കുറയാന്‍ കാരണം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍. പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് കുറയാന്‍ കാരണമായിട്ടുണ്ടെന്നും കോണ്‍ഗ്രസ് സംഘടന സംവിധാനം പൂര്‍ണ്ണമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതിന്റെ ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബിജെപി ചര്‍ച്ചയുടെ ഭാഗമായി ക്രോസ് വോട്ടിങ് നടന്നു. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതൃത്വത്തില്‍ ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടിങ് നടന്നു. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്.
തൃശൂരില്‍ രാഷ്ട്രീയ പോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. എന്നാല്‍ ഇത്തവണ കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന സ്ഥിതിയുണ്ടായി. ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും വിധത്തില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തിയാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. പദ്മജയ്ക്കും അതില്‍ തുല്യ ഉത്തരവാദിത്വമുണ്ടായിരിക്കും. മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."