HOME
DETAILS

ഒമാനില്‍ പ്രവാസികള്‍ക്കും പ്രസവാവധി ഇന്‍ഷൂറന്‍സ്

  
Web Desk
April 30, 2024 | 3:31 PM

Maternity leave insurance will come into effect in Oman from July 19

മസ്കത്ത്:ഒമാനിലെ എല്ലാ മേഖലകളിലെയും സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പ്രസവാവധി(മറ്റേർണിറ്റി ലീവ്) ഇൻഷുറൻസ് 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത് പ്രകാരം, ജൂലൈ 19 മുതൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികളും, സ്വദേശികളും ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും പ്രസവാവധിയുമായി ബന്ധപ്പെട്ട ഈ ഇൻഷുറൻസ് ബാധകമാകുന്നതാണ്. ഒമാനിലെ സാമൂഹിക സുരക്ഷാ നിയമങ്ങളുടെ വ്യവസ്ഥകൾ അനുസരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

ഈ തീരുമാനം വിവിധ കരാറുകളുടെ അടിസ്ഥാനത്തിൽ (താത്കാലിക കരാർ, പരിശീലന കരാർ ഉൾപ്പടെ) തൊഴിലെടുക്കുന്ന ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് ബാധകമാണ്. സ്വയംതൊഴിൽ ചെയ്യുന്ന ഒമാൻ പൗരന്മാർ, ​ഗൾഫ് രാജ്യങ്ങളിൽ പാർട്ട്ടൈം തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, പുറം രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ എന്നീ വിഭാഗങ്ങളെയാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

പ്രസവാവധി ഇൻഷുറൻസ് പദ്ധതി പ്രകാരം ഗർഭിണികളായ ജീവനക്കാർക്ക് പ്രസവത്തീയതി മുതൽ 98 ദിവസത്തേക്ക് (പ്രസവത്തീയതിയ്ക്ക് 14 ദിവസം മുൻപുള്ള തീയതി മുതൽ ആവശ്യമെങ്കിൽ കണക്കാക്കാവുന്നതാണ്) മുഴുവൻ വേതനവും ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago