HOME
DETAILS

മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകന് നേരെ എസ്.എഫ്.ഐ ആക്രമണം

  
Web Desk
May 03 2024 | 10:05 AM

SFI attack on KSU worker in Maharajas College

കൊച്ചി: മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകന് നേരേ എസ.്എഫ്.ഐ ആക്രമണം. മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയും യൂണിയന്‍ പ്രതിനിധിയുമായ അഫാമിനെയാണ് ഇന്നലെ രാത്രി ആക്രമിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് നന്ദകുമാര്‍ അടക്കം 8 എസ.്എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു.

ഇന്നലെ രാത്രി മഹാരാജാസ് കോളജ് ഹോസ്റ്റലിന് സമീപം ചായ കുടിക്കാന്‍ പോയ കെ.എസ.്‌യു പ്രവര്‍ത്തകനെ ബൈക്കിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് മുഖത്ത് പരുക്കേല്‍പ്പിക്കുകയും ഹോളോബ്രിക്‌സ് ഉപയോഗിച്ച് ശരീരമാസകലം അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് അഫാം പൊലിസിന് നല്‍കിയ മൊഴി.

അപസ്മാരം വന്ന് നിലത്ത് വീണിട്ടും മര്‍ദനം തുടര്‍ന്നു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രതിനിധിയായി മത്സരിച്ച് വിജയിച്ചത് മുതല്‍ തന്നോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. 

എസ്.എഫ്.ഐ നേതാവ് നന്ദകുമാര്‍, അര്‍ജ്ജുന്‍ അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന അഫാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നന്ദകുമാറിനെ ഒന്നാം പ്രതിയാക്കിയും മറ്റു 8 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തും പൊലിസ് കേസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  a month ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  a month ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  a month ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  a month ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  a month ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  a month ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  a month ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  a month ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  a month ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  a month ago