HOME
DETAILS

ഉദ്ഘാടനം നടക്കാനിരിക്കുന്ന ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലില്‍ ദൂരൂഹത;  ചില്ല് പൊട്ടിയതോ പൊട്ടിച്ചതോ?

  
Web Desk
May 04, 2024 | 3:20 AM

The mystery of the crack in the glass bridge

തിരുവനന്തപുരം: ഉദ്ഘാടനം നടക്കാനിരിക്കുന്ന ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലില്‍ ദുരൂഹത. നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മ്മാണത്തിലെ വീഴ്ചയുമാണ് പ്രശ്‌നമെന്നും മുന്‍പരിചയം ഇല്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയെന്നുമാണ് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആരോപണം. 

അതേസമയം ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്കിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകര്‍ന്നതില്‍ പങ്കുണ്ടെന്നാണ് നിര്‍മ്മാണ കമ്പനി തലവന്‍ വി.കെ പ്രശാന്ത് എം.എല്‍.എയുടെ ആരോപണം. ടൂറിസം വകുപ്പിന്റെ കീഴിലെ സംസ്ഥാനത്തെ ആദ്യ ഗ്ലാസ് ബ്രിഡ്ജായിരുന്നു ആക്കുളത്തേത്. 52 അടി നീളവും 16 മീറ്റര്‍ ഉയരവും ഉള്ള നിര്‍മ്മിതി. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുടെ പാനല്‍ അംഗീകരിച്ച പ്ലാനില്‍ ഡിടിപിസിക്കായിരുന്നു ചുമതല. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വട്ടിയൂര്‍കാവ് യൂത്ത് എന്റര്‍പ്രണേഴ്‌സ് കോപറേറ്റീവ് സൊസൈറ്റി അഥവ വൈപ്പോസ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനിരിക്കെയാണ് ചില്ലില്‍ പൊട്ടലുണ്ടായത്.

പാനലിന് ഒരു ടണ്‍ തൂക്കം വരുന്ന മൂന്ന് പാളികളുപയോഗിച്ച് 36 മില്ലി മീറ്റര്‍ കനത്തിലാണ് നിര്‍മ്മാണം. നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവരുന്നുണ്ട്. വലിയ ചില്ലുപാലമായിട്ടും മുന്‍പരിചയം ഇല്ലാത്ത സ്ഥാപനത്തിന് കരാര്‍ നല്‍കിയതില്‍ നേരത്തെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഗേജ് കൂടിയ ഗ്ലാസ് പൊട്ടിയതിന് പിന്നില്‍ അസ്വാഭാവികത ഉണ്ടെന്നാണ് വൈപ്പോസിന്റെ പരാതി.

സിഇടിയില്‍ നിന്നുള്ള വിദഗ്ധ സംഘം പ്ലാന്‍ പരിശോധിച്ചിരുന്നു.  അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. കോഴിക്കോട് എന്‍ഐടിയാണ് അന്തിമ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതെന്ന് വൈപ്പോസ് അവകാശപ്പെടുന്നു. നിര്‍മ്മാണ കമ്പനി അട്ടിമറി ആരോപിക്കുമ്പോള്‍ അതിക്രമിച്ച് കയറിയതിനടക്കം പരാതി നല്‍കാന്‍ ഡിടിപിസി ഇതുവരെ തയ്യാറായിട്ടുമില്ല. പൊട്ടിയ ചില്ലിന് പകരം എത്തിച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ തിരക്കിട്ട ശ്രമം നടത്തുകയാണ് അധികൃതരിപ്പോള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  a day ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  a day ago
No Image

പരീക്ഷാ തലേന്ന് സംശയം ചോദിക്കാനായി വിളിച്ച വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ നഗ്നതാ പ്രദർശനം; പ്രതി പോക്സോ കേസിൽ അറസ്റ്റിൽ; സ്കൂൾ അധികൃതർക്കെതിരെയും ആരോപണം

crime
  •  a day ago
No Image

പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം യുവതിയുടെ വയറ്റിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

Kerala
  •  a day ago
No Image

എസ്ഐആർ: ഉത്തർപ്രദേശിൽ‌ കടുംവെട്ട്; കരട് പട്ടികയിൽ നിന്ന് പുറത്തായത് 2.89 കോടി വോട്ടർമാർ

National
  •  a day ago
No Image

ബാറിൽ ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചു; ചോദ്യം ചെയ്തയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: മൂന്നുപേർ പിടിയിൽ

crime
  •  a day ago
No Image

വി.കെ ഇബ്രാഹിംകുഞ്ഞ്, രാഷ്ട്രീയഉയര്‍ച്ചയിലും വിനയം കാത്തുസൂക്ഷിച്ച ജനകീയനേതാവ്

Kerala
  •  a day ago
No Image

ഡൽഹിയിലെ വായു മലിനീകരണം; എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെതിരെ വിമർശനവുമായി സുപ്രീംകോടതി

National
  •  a day ago
No Image

തീരുമാനമെടുക്കും മുൻപ് തന്നെ കേൾക്കണം; ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

വാഹനാപകടത്തിൽ മരിച്ച ഭിക്ഷാടകന്റെ സഞ്ചിയിൽ ലക്ഷങ്ങൾ; ഒരു സഞ്ചിയിൽ നിന്ന് മാത്രം എണ്ണിത്തീർത്തത് രണ്ടര ലക്ഷത്തോളം രൂപ

Kerala
  •  a day ago