HOME
DETAILS

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

  
February 02, 2026 | 9:04 AM

congress-launches-kadakku-purathu-website-against-pinarayi-vijayan

തിരുവനന്തപുരം: പിണറായി വിജയന്‍ കടക്ക് പുറത്ത് എന്ന ശക്തമായ മുദ്രാവാക്യവുമായി പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്. ക്യാംപെയിനിന്റെ ഭാഗമായി കുറ്റപത്രവും വെബ്‌സൈറ്റും പുറത്തിറത്തി. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ കസേരയില്‍ നിന്ന് പുറത്താക്കാന്‍ കഴിയുന്ന രീതിയിലാണ് വെബ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങളുടെ സര്‍ക്കാരിനെതിരായ പരാതികള്‍ രേഖപ്പെടുത്താനും സൗകര്യമുണ്ടാകും. മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്‌തോ വെബ്‌സൈറ്റിലേക്ക് എത്തിച്ചേരാനാകും.

വെബ്‌സൈറ്റില്‍ പി.ആര്‍ ഭരണം മുതല്‍ അമ്പല മോഷണം വരെയുള്ള കുറ്റപത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by INC Kerala (@inckerala)

 


നേരത്തെ തന്നെ പിണറായി സര്‍ക്കാര്‍ കടക്ക് പുറത്ത് എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് കേരളയുടെ ഔദ്യോഗിക പേജുകളില്‍ പ്രചാരണം ആരംഭിച്ചിരുന്നു .അഴിമതിക്കും അനീതിക്കുമെതിരെയുള്ള ജനവികാരമാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. 'അനീതിയുടെ കസേരകള്‍ ഇളകും, ഇനി കടക്ക് പുറത്ത് കാലം' എന്ന കുറിപ്പോടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ കവര്‍ പേജ് മാറ്റിക്കൊണ്ട് ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന് തൊട്ടുമുമ്പ് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് 'അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' എന്ന ക്യാമ്പയിനും കോണ്‍ഗ്രസ് സജീവമാക്കിയിരുന്നു.

ശബരിമല വിഷയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കാനാണ് യു.ഡി.എഫ് നീക്കം. അഴിമതിയില്‍ മുങ്ങിയ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള ജനകീയ പോരാട്ടത്തിന്റെ തുടക്കമാണിതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. മുഖ്യപ്രതിയായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൂടാതെ, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ കമ്മീഷണര്‍ എന്‍. വാസു, അംഗമായിരുന്ന എന്‍. വിജയകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര് എന്നിവരുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്.

 

The Congress party in Kerala has intensified its campaign against Chief Minister Pinarayi Vijayan by launching a digital initiative titled “Kadakku Purathu” (Get Out). As part of the campaign, the party released a chargesheet and an interactive website that allows citizens to symbolically remove the Chief Minister from his chair and register complaints against the government.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  20 hours ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  20 hours ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  20 hours ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  20 hours ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  20 hours ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  21 hours ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  21 hours ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  21 hours ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  21 hours ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a day ago