HOME
DETAILS

ബീച്ച് പാർക്കുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

  
May 06, 2024 | 4:03 PM

Muscat Municipality warns not to allow vehicles in beach parks

മസ്കത്ത്:ബീച്ച് പാർക്കുകൾ മലിനമാക്കുന്ന പ്രവർത്തികളിൽ എർപ്പെടരുതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2024 മെയ് 5-നാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പ്രകൃതി ഒരുക്കുന്ന ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും, വിശ്രമിക്കുന്നതിനുമായി എല്ലാത്തരത്തിലുള്ള സന്ദർശകരും എത്തുന്ന പൊതുഇടങ്ങളാണ് ബീച്ച് പാർക്കുകളെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം ഇടങ്ങൾ പുക, അഴുക്ക് എന്നിവ മൂലം മലിനമാക്കരുതെന്ന് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാവരുടെയും സുരക്ഷ മുൻനിർത്തി ഇത്തരം ഇടങ്ങളുടെ നിർമ്മലത കാത്ത് സൂക്ഷിക്കാൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, ഇതിനായി ആവശ്യമായ നിരീക്ഷണം, മറ്റു നടപടികൾ എന്നിവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കൈക്കൊള്ളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനാൽ ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിക്കാനും, ഇത്തരം ഇടങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കുന്നത് തടയുന്നതിനായി നിർമ്മിച്ചിട്ടുള്ള തടസങ്ങൾ മറികടക്കരുതെന്നും മുനിസിപ്പാലിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ബീച്ച് പാർക്കുകളിലും, കടലോരങ്ങളിലും വാഹനങ്ങൾ ഓടിക്കുന്നത് താഴെ പറയുന്ന ദൂഷ്യഫലങ്ങൾക്കിടയാക്കുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

-വാഹനങ്ങൾ ഉണ്ടാക്കുന്ന വലിയ ശബ്ദമലിനീകരണം ഇത്തരം ഇടങ്ങളിലെ ശാന്തമായ അന്തരീക്ഷം ആസ്വദിക്കുന്നതിനും, വിശ്രമിക്കുന്നതിനുമായി എത്തുന്ന സന്ദർശകർക്ക് അലോസരം സൃഷ്ടിക്കുമെന്നും, അവർക്ക് ആകുലത ഉണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
-വാഹനങ്ങളിൽ നിന്നുള്ള പുക, മറ്റു മാലിന്യങ്ങൾ എന്നിവ ഇത്തരം ഇടങ്ങളിലെ അന്തരീക്ഷം മലിനമാക്കുമെന്നും, കടൽ ജീവികളെ ദോഷകരമായി ബാധിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
-ഇത്തരം ഇടങ്ങളിൽ വാഹനങ്ങൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് സന്ദർശകർക്ക് അപകടങ്ങൾ ഉണ്ടാകാനിടയാക്കുമെന്ന് അധികൃതർ അറിയിച്ചു.
-ഇത്തരം തെറ്റായ പ്രവണതകൾ 1111 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  4 days ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  4 days ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  4 days ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  4 days ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  4 days ago
No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  4 days ago
No Image

ധർമേന്ദ്രപ്രധാൻ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതൃത്വം; സമരം തുടരാന്‍ സി.ജെ.പി 

latest
  •  4 days ago
No Image

ഓൺലൈൻ ടാക്സി പണിമുടക്ക്; ഓൺലൈൻ കമ്പനികൾ ഈടാക്കുന്ന കമ്മിഷൻ കുറക്കുക, ഇന്ധന വില വർധനവിനനുസരിച്ച് നിരക്ക് വർധിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങൾ

latest
  •  4 days ago
No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  4 days ago