HOME
DETAILS

സ്വീപ്പര്‍ മുതല്‍ എഞ്ചിനീയറിങ് അപ്രന്റീസ് വരെ; കേരളത്തില്‍ വിവിധ ജില്ലകളില്‍ താല്‍ക്കാലിക നിയമനങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
June 10, 2024 | 12:10 PM

temporary government job in kerala apply now


ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ല കാര്യാലയത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. ബി.ടെക് ബിരുദമുള്ള 28 വയസിന് താഴെയുള്ളവര്‍ക്കാണ് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സലുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മുന്‍പരിചയ രേഖകള്‍ ഉണ്ടെങ്കില്‍ അവയും സഹിതം ജൂണ്‍ 20ന് രാവിലെ 10.30 മണിക്ക് ബോര്‍ഡിന്റെ ഗ്രാജ്വേറ്റ് എഞ്ചിനീയറിങ് അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ടിച്ചുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483-2733211, 9645580023.


സ്വീപ്പര്‍ 

തിരുവനന്തപുരം വനിത പോളിടെക്‌നിക് കോളജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ സെല്ലിന്റെ ഓഫീസിലെ ഓഫീസ് സ്വീപ്പര്‍ കം അറ്റന്‍ഡന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണം.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 11ന് രാവിലെ 10.30ന് വനിത പോളിടെക്‌നിക് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയം. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അര്‍ഹതയില്ല.

കമ്പനി സെക്രട്ടറി താല്‍ക്കാലിക ഒഴിവ്

സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ബിരുദം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ അസോസിയേഷന്‍ മെമ്പര്‍ യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. 

വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ 12ന് മുമ്പായി [email protected]  എന്ന ഇ-മെയിലിലേക്ക് അയക്കണം. സംശയങ്ങള്‍ക്ക്: 0487 2331469.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  21 days ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  21 days ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  21 days ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  21 days ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  21 days ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  21 days ago
No Image

ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ-ക്വാർട്ടറിൽ; ഈജിപ്ഷ്യൻ പതാകയുടെ നിറങ്ങളിൽ തിളങ്ങി ബുർജ് ഖലീഫ

uae
  •  21 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ധാരണ ലംഘിച്ചെന്ന് ആരോപണം; 900ലേറെ ജീവനക്കാര്‍ക്ക് ജോലി നഷ്ടം

Kerala
  •  21 days ago
No Image

കൊട്ടാരക്കരയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലിസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

Kerala
  •  21 days ago