HOME
DETAILS

ആൾക്കൂട്ടം തനിച്ചായ കാലം : ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ഇന്ന്

  
ടി.എസ് നന്ദു
July 18, 2024 | 3:00 AM

First Death Anniversary of Oommen Chandy Today

 

കോട്ടയം: ജീവനുതുല്യം സ്‌നേഹിച്ച ആൾക്കൂട്ടത്തെയും പുതുപ്പള്ളിയെയും തനിച്ചാക്കി ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം. തിരക്കിയെത്തുന്നതും കാത്തുനിൽക്കുന്നതുമായ ജനക്കൂട്ടമായിരുന്നു കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒ.സി എന്ന ഉമ്മൻ ചാണ്ടിയുടെ എന്നത്തെയും കരുത്തും സമ്പാദ്യവും. ജനതയാകെ ഒരിക്കലും നഷ്ടമാകരുതേയെന്ന് അകമഴിഞ്ഞാഗ്രഹിച്ച സ്‌നേഹവും കരുതലുമായിരുന്നു അദ്ദേഹം. അത് പലവുരു ഉറപ്പിക്കുന്നതായിരുന്നു അദ്ദേഹമില്ലാതെപോയ ഒരു വർഷം.


ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം അടക്കിയ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലേക്ക് ഇന്നും തുടരുന്ന ജനപ്രവാഹം അത് അടിവരയിടുന്നു. ഉമ്മൻ ചാണ്ടിയുടെ സ്‌നേഹ സഹായങ്ങൾ സ്വീകരിച്ചവർ മുതൽ ഒരിക്കൽപോലും നേരിൽ കാണാത്തവർവരെ അക്കൂട്ടത്തിലുണ്ട്. ജീവിത കാലത്തെപ്പോലെ മരണാനന്തരവും പ്രിയ നേതാവ് തങ്ങളെ കാക്കുമെന്ന വിശ്വസിക്കുന്നവരും അതിൽപ്പെടും.

കണ്ണീർത്തുള്ളികളും പുഷ്പങ്ങളും കൊണ്ട് നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ നനവും മണവും പുതുപ്പള്ളിയുടെ മണ്ണിൽ നിലനിർത്തുകയാണ് ഓരോരുത്തരും. പുതുപ്പള്ളി എന്ന പ്രദേശത്തുനിന്ന് മലയാളിയുടെ ആകെ സ്വത്തായി മാറിയ മനുഷ്യന് കാലം കാത്തുവച്ച നീതിയാണ് ഈ ചേർത്തുപിടിക്കൽ. ഭരണാധികാരി എങ്ങനെയാകണമെന്ന ചർച്ചകളിൽ ഉദാഹരണമായി വർത്തമാന കാലത്ത് ഉയർന്നുവരുന്ന പേരും ഉമ്മൻ ചാണ്ടിയുടെതു തന്നെ.

അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സാധാരണക്കാരനു വേണ്ടി നിലകൊണ്ട ഭരണാധികാരിയും ജനപ്രതിനിധിയും ആയിരുന്നു അദ്ദേഹം. മരണംവരെ പുതുപ്പള്ളിയെ നെഞ്ചേറ്റിയ പ്രിയ കുഞ്ഞൂഞ്ഞിന് 1970 മുതൽ അര നൂറ്റാണ്ടിനു മേൽ വിശ്വാസത്തിന്റെ പൂച്ചെണ്ടേൽപിച്ചാണ് നാട് ചേർത്തുപിടിച്ചത്. പിന്നീട് മകൻ ചാണ്ടി ഉമ്മനെ വിജയ തീരത്തെത്തിച്ചും കൂടെയുണ്ടെന്ന് നാട് ഉറക്കെപ്പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈ 18ന് ബംഗളൂരുവിൽ ചികിത്സയിലിരിക്കെ 73 -ാം വയസിലാണ് അദ്ദേഹം ലോകത്തോടു വിടപറയുന്നത്. ജനകീയ നേതാവിന്റെ ഒന്നാം ചരമ വാർഷികം വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനമാകെ ആചരിക്കുന്നത്. ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കുള്ളവർ സംബന്ധിക്കും. നിർധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്തും ഭവനരഹിതർക്ക് വീടുവച്ചു നൽകിയും മറ്റുമാണ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ എന്ന് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു.

 Today marks the first death anniversary of Oommen Chandy, remembering the former Chief Minister and his contributions to Kerala.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  3 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  3 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  3 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  3 days ago
No Image

UAE Traffic Alert : അബൂദബിയിൽ വിവിധ റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടുന്നു

uae
  •  3 days ago
No Image

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സമസ്ത മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി

Kerala
  •  3 days ago
No Image

കൊല്ലത്ത് ദേശീയപാത തകര്‍ന്ന സംഭവം; കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ഇന്ന് 

Kerala
  •  3 days ago
No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  3 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  3 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  3 days ago