ഡിഗ്രി കഴിഞ്ഞവരാണോ? മില്‍മയില്‍ ജോലി നേടാം; പരീക്ഷയില്ല; ഇന്റര്‍വ്യൂ മാത്രം
കോ- ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (മില്‍മ)ക്ക് കീഴില്‍ എറണാകുളം മേഖല യൂണിയന്റെ വിവിധ യൂണിറ്റിലേക്ക് നിയമനം നടക്കുന്നു. തൃശൂര്‍, കോട്ടയം, മൂന്നാര്‍ യൂണിറ്റുകളിലാണ് ഒഴിവുള്ളത്. ഫീല്‍ഡ് സെയില്‍സ് റെപ്രസന്റേറ്റീവ് പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് ജോലി നേടാം. നിര്‍ദ്ദിഷ്ട കരാര്‍ വ്യവസ്ഥ പ്രകാരം താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്.
യോഗ്യത
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി. (ഇരുചക്ര വാഹന ഡ്രൈവിങ് ലൈസന്‍സും കമ്പ്യൂട്ടര്‍ നൈപുണ്യവും അഭിലഷണീയം).
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി മില്‍മയും താഴെ പറയുന്ന യൂണിറ്റുകളില്‍ / ഡയറികളില്‍ എത്തിച്ചേരേണ്ടതാണ്.
തൃശൂര്‍ യൂണിറ്റ്
30-07-2024 രാവിലെ 11 മണി.
ഇന്റര്‍വ്യൂ സ്ഥലം: തൃശൂര്‍ ഡെയറി, രാമവര്‍മപുരം.
കോട്ടയം യൂണിറ്റ്
06-08-2024 രാവിലെ 11 മണി
ഇന്റര്‍വ്യൂ സ്ഥലം: കോട്ടയം ഡയറി, വടവാതൂര്‍.
മൂന്നാര്‍ യൂണിറ്റ്
13-08-2024 രാവിലെ 11 മണി
ഇന്റര്‍വ്യൂ സ്ഥലം: ഡോ. വര്‍ഗീസ് കുര്യന്‍ ട്രെയിനിങ് സെന്റര്‍, മൂന്നാര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2541193, 2556863 ബന്ധപ്പെടുക.
milma recruitment for degree holders through interview apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."