മൂന്നാം വന്ദേഭാരതിന് തുടക്കം, ആദ്യ സര്‍വിസ് വ്യഴാഴ്ച
കേരളത്തില്‍ നിന്നുള്ള മൂന്നാം വന്ദേഭാരത് സര്‍വിസ് വ്യാഴാഴ്ച സര്‍വിസ് ആരംഭിക്കും. എറണാകുളം ജങ്ഷനില്‍ നിന്ന് ബെംഗളുരുവിലേക്കാണ് ആദ്യ സര്‍വിസ്. ഉച്ചക്ക് 12.50 ന് പുറപ്പെട്ട് രാത്രി 10 ന് ബെംഗളുരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തും. പിന്നീട് പിറ്റേ ദിവസം 5.30 ന് ബെംഗളുരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ച തിരിഞ്ഞ് 2.20 ന് എറണാകുളം സ്റ്റേഷനില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വിസ് ക്രമീകരിച്ചിരുന്നത്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുള്ളത്.
തൃശൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നീ സ്റ്റേഷനുകളില്‍ വന്ദേഭാരതിന് സ്റ്റോപ്പനുവദിച്ചിട്ടുണ്ട്. എറണാകുളത്തു നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബംഗളുരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. എ.സി ചെയര്‍ കാര്‍ ടിക്കറ്റിന് 1,465 രൂപയും, എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റിന് 2,945 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ബംഗളുരുവിലേക്കും തിരിച്ചുമുള്ള യാത്ര ദുരിതത്തിന് വലിയൊരളവ് പരിഹാരമാകാന്‍ വന്ദേഭാരതിനാകുമെന്നാണ് റെയില്‍വേ കരുതുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യമിടുന്നതെങ്കിലും ശരാശരി 130 കിലോമീറ്ററില്‍ കൂടുതല്‍ വേഗം വന്ദേഭാരതിനില്ല. വന്ദേഭാരതിനായി വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്ന സാഹചര്യം മറ്റു യാത്രക്കാരെയും വെട്ടിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."