എത്തിപ്പെടാന്‍ പ്രയാസമുള്ള മേഘലകളില്‍ ഹാം റേഡിയോ കലക്ടറേറ്റില്‍ ബേസ് സ്‌റ്റേഷന്‍
കല്‍പറ്റ: വയനാട്ടിലെ ഉരുള്‍ദുരന്തത്തില്‍ ആശയവിനിമയം സങ്കീര്‍ണമായ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ വിവരശേഖരണം വേഗത്തിലാക്കാന്‍ ഹാം വിഡിയോ സംവിധാനം. കല്‍പ്പറ്റയിലെ കലക്ടറേറ്റിലാണ് ഈ ബേസ് സ്റ്റേഷന്‍. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഹാം റേഡിയോ ഓപറേറ്റര്‍മാരാണ് ഇവിടേക്ക്് വിവരങ്ങള്‍ കൈമാറുന്നത്.
ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ ചൂരല്‍ മേഖലയിലെ സെല്‍ ടവറുകള്‍ നിലം പൊത്തിയിരുന്നു. വളരെ പരിമിതമായ തോതിലാണ് നിലവില്‍ സെല്‍ഫോണ്‍ സേവനം ലഭിക്കുന്നതും. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചത്. കലക്ടറേറ്റില്‍ താഴത്തെ നിലയിലാണ് ബേസ് സ്റ്റേഷന്‍ സജ്ജമാക്കിയിട്ടുള്ളത്. റിസീവറുകള്‍ ആംപ്ലിഫയര്‍ ലോഗിങ്ങിനും ഡിജിറ്റല്‍ മോഡുലേഷനുമുള്ള കംപ്യൂട്ടറുകള്‍ എന്നിവയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലേക്ക് ദുരന്തഭൂമിയില്‍ നിന്നു ഹാം റേഡിയോ ട്രാന്‍സ്മിറ്ററുകളിലൂടെ ഓപറേറ്റര്‍മാര്‍ വിവരങ്ങള്‍ കൈമാറും.
അമ്പലവയല്‍ പൊന്‍മുടിക്കോട്ടയില്‍ സ്ഥാപിച്ചിട്ടുളള ഫാന്റം റോക്ക് റിപ്പിറ്ററാണ് ഹാം റേഡിയോ ആശയവിനിമയം സുഗമമാക്കുന്നത്. ഹാം ഓപറേറ്റര്‍മാരുടെ സംഘടനയായ സുല്‍ത്താന്‍ ബത്തേരി ഡിഎക്‌സ് അസോസിയേഷനാണ് റിപ്പീറ്റര്‍ സ്ഥാപിച്ചത്. അസോസിയേഷന്‍ ചെയര്‍മാന്‍ സാബു മാത്യു സീനിയര്‍ ഹാം ഓപറേറ്റര്‍ ഡോ. എബ്രഹാം ജേക്കബ് എന്നിവരാണ് ഹാം റേഡിയോ സേവനത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
ജില്ലാ കലക്ടര്‍ മേഘശ്രീയുടെ നിര്‍ദേശപ്രകാരം ദുരന്തദിനത്തില്‍ തന്നെ ഹാം റേഡിയോ ഓപറേറ്റര്‍മാര്‍ രംഗത്തുണ്ടായിരുന്നു. മുണ്ടക്കൈയിലെത്തിയ ആദ്യ സേനാസംഘം ആവശ്യപ്പെട്ടതനുസരിച്ച് പ്രദേശവാസികളെ അവിടേക്കെത്തിക്കാന്‍ തുണയായതും ഹാം റേഡിയോ സന്ദേശമായിരുന്നു. നിലവില്‍ ചൂരല്‍മല മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സംഘങ്ങളിലെ ഓരോ ടീമിനൊപ്പവും ഹാം റേഡിയോ ഓപറേറ്റര്‍മാരുടെ സേവനം ഉറപ്പാക്കുകയും മേഖലയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ യഥാസമയം കലക്ടറേറ്റിലേക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."