'ബാത്തിനൊത്സവം'2024 മാറ്റിവെച്ചു
സൊഹാർ:വയനാട് നടന്ന ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബാത്തിന സൗഹൃദ വേദി ഒക്ടോബർ 4 ന് സൊഹാറിലെ മജാൻ ഹാളിൽ വെച്ചു നടത്താൻ നിശ്ചയിച്ച 'ബാത്തിനൊത്സവം 2024' മാറ്റിവെക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നിരവധി പ്രവാസി കുടുംബങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
രണ്ട് പ്രദേശങ്ങൾ തീർത്തും തുടച്ചു നീക്കപ്പെട്ട അവസ്ഥയിൽ അതിൽ പെട്ടുപോയവരെ സഹായിച്ചു ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തിലാണ് ഇവന്റ് മാറ്റിവെക്കുന്നത്.
കേരളത്തിലെ കലാകാരന്മാർ അടങ്ങുന്ന നിരവധി കലാ പരിപാടികളും, പിന്നണി ഗായകരുടെ ഗാനമേളയും ഉൾക്കൊള്ളിച്ചുകൊണ്ട് നാട്ടിലെ ഉത്സവം സൊഹാറിൽ അരങ്ങിലെത്തെത്തിക്കുന്ന വിധമായിരുന്നു പരിപാടി ആസൂത്രണം ചെയ്തിരുന്നത്.ഘോഷയാത്ര, ചെണ്ടമേളം, കാഴ്ചവരവ്, താലപ്പൊലി, എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
മാറ്റിവെച്ച തീയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."