HOME
DETAILS

മന്ത്രിസഭാ യോഗം ഇന്ന്; വയനാട് പുനരധിവാസ പാക്കേജ് മുഖ്യ അജണ്ട, ക്യാമ്പുകളിൽ കഴിയുന്നവർക്ക് വാടക വീട്

ADVERTISEMENT
  
August 07 2024 | 02:08 AM

kerala cabinet meeting on wayanad package

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായാണ് യോഗം. വയനാട് ഉരുൾപൊട്ടലിന് ഇരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. വിവിധ ഇടങ്ങളിലെ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ഉടൻ വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നത് വരെ ഇവരെ വാടക വീടുകളിൽ പാർപ്പിക്കാനാണ് നിലവിലെ തീരുമാനം. മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് സർക്കാരിന്റെ ആലോചനയിൽ ഉള്ളത്. മേപ്പടിക്കടുത്ത് തന്നെ ടൗൺഷിപ്പ് തന്നെ നിർമിച്ച് എല്ലാവരെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയെന്നാണ് വിവരം. ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള വേണ്ടിയുള്ള തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്തേക്കും.

അതേസമയം, നാടിനെ തുടച്ചുനീക്കിയ ഉരുൾദുരന്തം എട്ടു ദിവസം പിന്നിട്ടപ്പോൾ ഇനിയും കാണാമറയത്ത് ഉള്ളത് 152 മനുഷ്യർ. ഇവർക്കായി ഇന്നലെയും മുണ്ടക്കൈ മുതൽ ചാലിയാറിന്റെ തീരങ്ങൾ വരെ തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്നും തുടരും. സൂക്ഷമ പരിശോധനയാണ് നടക്കുന്നത്.  ദുരന്തത്തിൽ ഇതുവരെ 394 പേരാണ് മരിച്ചത്. ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആണ്. വിവിധയിടങ്ങളിൽ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 148 മൃതദേഹങ്ങൾ വയനാട്ടില്‍ നിന്നും 76 മൃതദേഹങ്ങൾ നിലമ്പൂരില്‍ നിന്നും ഇതുവരെ ലഭിച്ചു.

ഇന്നലെ ചാലിയാറിൽനിന്ന് രണ്ട് ശരീര ഭാഗങ്ങൾ കണ്ടെത്തി. ഏറ്റവും ദുർഘടമായ സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെയും സൺറൈസ് വാലിയുടെയും പാറയിടുക്കുകൾക്കിടയിൽ ഹെലികോപ്റ്ററിൽ വനംവകുപ്പ്, ആർമി അടങ്ങുന്ന സംഘങ്ങളെ എത്തിച്ച് വൈകിട്ട് അഞ്ചുവരെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സൺറൈസ് വാലി മുതൽ അരുണപ്പുഴ ചാലിയാറിൽ സംഗമിക്കുന്ന പ്രദേശം വരെയായിരുന്നു തെരച്ചിൽ.തിരച്ചിൽ ഇന്നും തുടരും. അതേസമയം ഇന്നലെ പുത്തുമലയിലെ ശ്മശാനത്തിൽ 22 ശരീരഭാഗങ്ങൾ കൂടി സർവമത പ്രാർഥനകൾക്കു ശേഷം സംസ്‌കരിച്ചു. 

ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ഇപ്പോൾ നടക്കുന്ന സൂക്ഷ്മ പരിശോധന തുടരുമെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. സൂചിപ്പാറയിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നത്.  ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രിസഭാ ഉപസമിതി ഇന്നലെയും സന്ദർശനം നടത്തി. 

കാണാതായവരുടെ വിവരശേഖരണം ഊർജിതമാക്കി. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. ആശാവർക്കർമാരെയും ജനപ്രതിനിധികളെയും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ക്യാംപിൽ കഴിയുന്നവരെ പുനരധിവാസം സാധ്യമാകുന്നതുവരെ താമസിപ്പിക്കുന്നതിന് കെട്ടിടങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സർക്കാർ, സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്ചക്കകം കണ്ടെത്തി നൽകാനുള്ള നിർദേശം മന്ത്രിസഭ ഉപസമിതി നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 days ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 days ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 days ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 days ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 days ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 days ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 days ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 days ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 days ago