HOME
DETAILS

അര്‍ഷദ് നദീം...ജീവിത പ്രാരാബ്ധങ്ങളുടെ തീച്ചൂളയില്‍ ഊതിക്കാച്ചിയ പൊന്ന്

  
Web Desk
August 09, 2024 | 7:53 AM

Arshad Nadeem Makes History with Gold in Paris Olympics Javelin Throw

പാരീസിലെ സ്‌റ്റേഡ് ഡ ഫ്രാന്‍സ് അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ വായുവിനെ കീറിമുറിച്ച് അതിവേഗം കുതിച്ച ഒരു ത്രോ..ഇന്ത്യയിലെ നൂറുകോടിയിലേറെ വരുന്ന ജനതയെ ഞെട്ടിക്കാന്‍ മാത്രം കെല്‍പുള്ള വേഗതയില്‍ ആ ജാവലിന്‍ കുതിച്ചുയര്‍ന്നപ്പോള്‍ അതിന് പൊന്നിന്‍ തിളക്കമായിരുന്നു. പതിറ്റാണ്ടുകളായി ഒരു നാടൊന്നാകെ ഊതിക്കാച്ചിയെടുത്ത പത്തരമാറ്റ് തങ്കത്തിളക്കം.

അര്‍ഷദ് നദീം..പാകിസ്താന്റെ ജാവലിന്‍ താരം. ജീവിതത്തിലിന്നോളം അനുഭവിച്ച മുഴുവന്‍ പ്രയാസങ്ങളും അയാള്‍ നടന്നുകയറിയ മുള്‍വഴികളും ആ ഒരൊറ്റ ത്രോയില്‍ അയാള്‍ക്കു മുന്നില്‍ അലിഞ്ഞില്ലാതായി. 92.97 മീറ്റര്‍, ഒളിമ്പിക്‌സിന്റെ പുതിയ ചരിത്രത്തിലേക്ക് ജാവലിന്‍ ചെന്ന് പതിച്ച ആ നിമിഷം ഗ്യാലറികളില്‍ നിന്നുയര്‍ന്ന ആരവങ്ങളേയും സാക്ഷിയാക്കി ആ നെടിയ മനുഷ്യന്‍ തന്റെ കൈകള്‍ വാനിലേക്കുയര്‍ത്തി. പിന്നെ മുഖം പൊത്തി കരഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ കുഞ്ഞിനെ. താനനുഭവിച്ച പ്രതിസന്ധികളെയെല്ലാം നിഷ്പ്രഭമാക്കി ആ നിമിഷത്തെ അയാള്‍ മറ്റെങ്ങിനെ ആഘോഷിക്കാനാണ്. 

arshad2.jpg

പാകിസ്താനിലെ പഞ്ചാബിലെ മിയാന്‍ ചന്നുവിലെ സാധാരണ കുടുംബത്തിലാണ് അര്‍ഷദ് ജനിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബം. ഏറെ കഷ്ടപ്പെട്ട ജീവിത യാത്ര. അവന്‍ എങ്ങനെയാണ് ഈ നേട്ടത്തിലേക്കെത്തിയതെന്ന് ആര്‍ക്കുമറിയില്ലെന്നാണ് കണ്ണീരോടെ അര്‍ഷദിന്റെ പിതാവ് അഷ്‌റഫ് പ്രതികരിച്ചത്. അയാളുടെ സ്വപ്‌നത്തിലേക്കുള്ള യാത്ര അസാധാരണം എന്നാണ് അയാള്‍ക്കു ചുറ്റുമുള്ളവര്‍ വിലയിരുത്തുന്നത്.  കുട്ടിക്കാലം മുതല്‍ അയാള്‍ക്ക് സ്‌പോര്‍ട്‌സിനോട് താല്‍പര്യമായിരുന്നു. മുന്നില്‍ വന്ന കായിക ഇനത്തിലെല്ലാം കൈവെച്ചു അര്‍ഷദ്. ആദ്യം ക്രിക്കറ്റ് പിന്നെ ഷോട്ട് പുട്ട് അതും കഴിഞ്ഞ്  ഡിസ്‌കസ് ത്രോ..അങ്ങിനെ ജാവലിനിലേക്ക് എത്തുമ്പോള്‍ വയസ്സ് 18.

arshad family.jpeg

സൗത്ത് ഏഷ്യന്‍ ഗെയിംസിലെറിഞ്ഞ 78.33 മീറ്റര്‍ ദൂരത്തില്‍ നിന്നാണ് അന്താരാഷ്ട്ര മൈതാനങ്ങളിലേക്കുള്ള കാല്‍വെപ്പ്. അവിടെ നിന്ന് ഈ സുവര്‍ണനേട്ടത്തിലേക്കെത്താള്‍ അയാള്‍ ഒരുപാട് കിതച്ച് തളര്‍ന്നിട്ടുണ്ട്. പരിശീലനം നടത്താന്‍ പോലും പണമില്ലായിരുന്നു ആദ്യ കാലങ്ങളില്‍. ഗ്രാമത്തിലുള്ളവരും ബന്ധുക്കളും നല്‍കിയ കുഞ്ഞുകുഞ്ഞു തുകകള്‍ ചേര്‍ത്തുവെച്ചാണ് അയാള്‍ തന്റെ യാത്ര തുടങ്ങിയത്. 

ആറ് വര്‍ഷത്തെ ജാവലിന്‍ പരിശീലനം. ടോക്കിയോയില്‍ അഞ്ചാം സ്ഥാനം. 2022 കോമണ്‍വെല്‍ത്തില്‍ എറിഞ്ഞ 90.18 മീറ്റര്‍ ദൂരം അര്‍ഷാദിനും ഇതിഹാസങ്ങള്‍ക്കൊപ്പം ഇടം നല്‍കി. ഇതോടെ പാരിസിലെ മെഡല്‍ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു ഈ പാകിസ്താനി. 

2023 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്  ബുഡാപാസ്റ്റില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ അര്‍ഷദിന്റേയും നീരജിന്റേയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അന്ന് 35 സെന്റി മീറ്റര്‍ ദൂരത്തിലായിരുന്നു അര്‍ഷാദ് പിന്നിലായത്. 

 ഓര്‍മ്മയില്ലേ അന്നത്തെ ആ ദൃശ്യം? ജേതാവായ നീരജ് ഫോട്ടോകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ അര്‍ഷദിനെയും ക്ഷണിക്കുന്നു. അങ്ങനെ നീരജും അര്‍ഷാദും ഇന്ത്യയുടെ ത്രിവര്‍ണപതാകയ്‌ക്കൊപ്പം അണിനിരക്കുന്നു. രാജ്യാതിര്‍ത്തികള്‍ മായ്ച്ചു കളഞ്ഞ  ആ ചിത്രം. സ്‌നേഹത്തിന്റെ പതാക പാറിക്കളിച്ച സുവര്‍ണ നിമിഷം. 

arshad neeraj.jpeg

അന്ന് അര്‍ഷദ് പറഞ്ഞിരുന്നു,

'എനിക്ക് നീരജ് ഭായിയുടെ കാര്യത്തില്‍ സന്തോഷമുണ്ട്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാകിസ്ഥാനും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഒളിമ്പിക്‌സിലും ഇത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ!'


നീരജിനൊപ്പം ത്രിവര്‍ണ പതാകയ്ക്ക് കീഴില്‍ നിന്നതിനും നീരജിന്റെ ജാവലിന്‍ പരിശീലനത്തിന് ഉപയോഗിച്ചതിനും സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും അര്‍ഷാദ് ഇരയായിരുന്നു.

ജാവലിന്‍ ത്രോയില്‍ ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുണ്ടായിട്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിന്‍ പോലും ഇല്ലാതെയാണ് അര്‍ഷാദ് പാരീസിലെത്തിയത്. അര്‍ഷാദിന് നല്ല പരിശീലകരെ ലഭിച്ചിരുന്നില്ല. നാട്ടുകാര്‍ നല്‍കിയ പണം കൊണ്ടാണ് അര്‍ഷാദ് ജാവലിന്‍ കൈയ്യിലെടുത്തത്. ഒരേ ജാവലിന്‍ ഉപയോഗിച്ച് അര്‍ഷാദ് എട്ട് വര്‍ഷങ്ങള്‍ പരിശീലിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള പുതിയൊരു ജാവലിന്‍ വാങ്ങാനുള്ള പണം പോലും അയാളുടെ കൈവശം ഉണ്ടായിരുന്നില്ല.
ഒളിമ്പിക്‌സിന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു, താനുപയോഗിക്കുന്ന ജാവലിന്‍ തകരാറിലായ കാര്യവും പരിശീലകനോടും ദേശീയ കായിക ഫെഡറേഷനോടും പുതിയ ജാവലിനായി അഭ്യര്‍ഥിച്ച കാര്യവും അര്‍ഷാദ് വെളിപ്പെടുത്തുന്നത്.

ഒടുവില്‍ അയാള്‍ ആ നേട്ടം സ്വന്തമാക്കി. സുവര്‍ണപ്പതക്കത്തില്‍ അയാള്‍ ചുണ്ടുകള്‍ ചേര്‍ത്തു. റെക്കോര്‍ഡുകള്‍ തന്റെപേരില്‍ തുന്നിച്ചേര്‍ത്തു. പാകിസ്താന്‍ നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണം. നീരജിനേയും യാക്കൂബ് വാല്‍ഡെക്കിനേയും ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനേയും മറികടന്ന ത്രോ. 

 

Arshad Nadeem of Pakistan has achieved a historic gold medal in the javelin throw at the Paris Olympics 2024 with a record-breaking throw of 92.97 meters

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  10 days ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  10 days ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  10 days ago
No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  10 days ago
No Image

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  10 days ago
No Image

ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു

uae
  •  10 days ago
No Image

ഹോർമുസ് കടലിടുക്കിൽ യു.എ.ഇയുടെ രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

uae
  •  10 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ മലയാളി ഇന്ന് യാത്ര തിരിക്കും

International
  •  10 days ago
No Image

സുപ്രഭാതം ജനവിശ്വാസം നേടിയ മാധ്യമം: മുഖ്യമന്ത്രി, 13-ാം വാർഷിക കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

Kerala
  •  10 days ago
No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  10 days ago