HOME
DETAILS

ഉരുൾ ദുരന്തത്തിനിരയായവർക്ക് ലഭിച്ച സർക്കാർ ധനസഹായത്തിൽനിന്ന് വായ്പ തിരിച്ചടവ് പിടിച്ച് കണ്ണിൽ ചോരയില്ലാതെ ഗ്രാമീൺ ബാങ്ക്, നടപടിക്കെതിരേ വ്യാപക പ്രതിഷേധം

  
Web Desk
August 19, 2024 | 12:48 AM

Gramin Bank Deduces Loan Repayments from Relief Aid to Landslide Victims

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് വായ്പ തിരിച്ചടവ് തുക പിടിച്ച് ബാങ്ക്. കേരള ഗ്രാമീൺ ബാങ്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ ദുരന്തബാധിതരിൽനിന്ന് തുക പിടിച്ചെടുത്തത്.

സർക്കാർ ധനസഹായമായി ലഭിച്ച പതിനായിരം രൂപ മുഴുവനായും വായ്പ തിരിച്ചടവിന് ഇൗടാക്കിയ സംഭവവും ഉണ്ടായതായി പരാതിയുണ്ട്. രണ്ടായിരം രൂപമുതൽ മുകളിലേക്കുള്ള തുകയാണ് പലരിൽ നിന്നും വായ്പ തിരിച്ചടവിന് ഇൗടാക്കിയിരിക്കുന്നത്.

മുണ്ടക്കൈ, ചൂരൽമല നിവാസികളിൽ പലർക്കും അക്കൗണ്ടുള്ളതാണ് കേരള ഗ്രാമീൺ ബാങ്കിൻ്റെ ചൂരൽമല ശാഖ. തോട്ടം തൊഴിലാളികളുടെ സാലറി അക്കൗണ്ടും ഇവിടെയാണ്. ഇവരിൽ പലർക്കും ബാങ്കിൽ വായ്പയമുണ്ട്. ഇതിന്റെ മാസ അടവിലേക്കാണ് സർക്കാർ സഹായം അടക്കം ബാങ്ക് വരവുവെച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അടക്കമുള്ളവർ രംഗത്തുവന്നു. ബാങ്ക് നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും തുക തിരിച്ചുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തബാധിതരുടെ വായ്പകളുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇതിന് ശേഷം ആശ്വാസധനമായ തുക വായ്പയിലേക്ക് പിടിച്ചെടുത്തത് സംസ്ഥാനതല ബാങ്കേഴ്സ് സമിതി ചെയർമാനുമായി സംസാരിച്ചതായും ഇന്ന് നടക്കുന്ന ബാങ്കിങ് അവലോകന സമിതി യോഗത്തിൽ വിഷയത്തിൽ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടതായും സംഷാദ് മരക്കാർ പറഞ്ഞു. അതേസമയം പണം പിടിക്കരുതെന്ന് വാക്കാൽ നിർദേശം നൽകിയിരുന്നെന്നും സാങ്കേതിക തകരാറിൽ സംഭവിച്ചതാണെന്നുമാണ് ബാങ്ക് അധികൃതരുടെ അവകാശവാദം. സംഭവം വിവാദമായതോടെ ജില്ലാ ദുരന്ത നിവാരണ അേതാറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്ടർ ഇത്തരത്തിൽ ദുരന്തബാധിതരുടെ അക്കൗണ്ടുകളിൽ നിന്നും ഈടാക്കിയ തുകകൾ അടിയന്തരമായി തിരികെ വരവുവെച്ച് നൽകണമെന്ന് കാണിച്ച് വയനാട് ലീഡ് ബാങ്ക് മാനേജർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: ദുരിന്തബാധിതരില്‍ നിന്നും ഇ.എം.ഐ ഈടാക്കിയ കേരള ഗ്രാമീണ്‍ ബാങ്ക് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ലാ കലക്ടറോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


 

 Kerala Gramin Bank controversially deducted loans from relief aid given to Meppadi landslide victims, leading to demands for reimbursement


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം 

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

Kerala
  •  4 days ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  4 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  4 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  4 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  4 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  4 days ago