HOME
DETAILS

എ.ഡി.ജി.പിക്കെതിരേ പുതിയ ആരോപണം; പൂരം മോഡൽ 'കുളം കലക്കൽ' ശബരിമലയിലും

  
സുരേഷ് മമ്പള്ളി
September 08, 2024 | 4:07 AM

Allegations Against ADGP MR Ajithkumar for Disrupting Sabarimala Pilgrimage Similar to Thrissur Pooram Incident

കണ്ണൂർ: തൃശൂർ പൂരം കലക്കിയതിനു സമാനമായി ശബരിമലയിലും കുഴപ്പങ്ങളുണ്ടാക്കാൻ എ.ഡി.ജി.പി എം.ആർ അജിത്കുമാർ ശ്രമിച്ചതായി ആരോപണം. ശബരിമലയിൽ ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ആയിരക്കണക്കിന് ഭക്തരാണ് ദർശനം കിട്ടാതെ മടങ്ങിയത്. പൊലിസ് നിഷ്‌ക്രിയമായതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളിലെ വീഴ്ചയാണ് മുമ്പില്ലാത്തവിധം ഇത്തവണ ശബരിമലയിൽ വിശ്വാസികളെ വലച്ചത്. തൃശൂരിൽ എസ്.പി അങ്കിത് അശോകിനെ കരുവാക്കി പൂരം കലക്കിയതുപോലെ, മലബാർ മേഖലയിലെ വിശ്വസ്തനായ ഡി.സി.പിയെ മുന്നിൽ നിർത്തിയാണ് ശബരിമലയിലും എ.ഡി.ജി.പി കുഴപ്പങ്ങൾക്കു ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിന്റെ മതേതരമനസ് മുറിപ്പെടുത്തും വിധം, സംഘ്പരിവാറിനുവേണ്ടി എം.ആർ അജിത്കുമാർ ഇടപെട്ടെന്ന പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകൾ ശരിവയ്ക്കുന്നതാണ് ഇക്കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ കണ്ടത്. 

വിശ്വാസികളെ എതിരാക്കുക വഴി സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുകയായിരുന്നു എ.ഡി.ജി.പിയുടെ ലക്ഷ്യമെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. 2023 മേയിൽ തൃശൂരിൽ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണവും ഇതിനോട് ചേർത്തുവായിക്കാം. മുൻവർഷങ്ങളെ അപേക്ഷിച്ച് ആയിരക്കണക്കിന് തീർഥാടകരെ നിയന്ത്രിക്കാൻ നാമമാത്രമായ പൊലിസുകാരെയാണ് ഇത്തവണ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചത്. തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ ആരെയും സന്നിധാനത്തോ എരുമേലിയിലോ പമ്പയിലോ നിയോഗിച്ചില്ല.

പ്രതിദിനം 80,000 തീർഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രിക്കാൻ നിയോഗിച്ചത് 1850 പൊലിസുകാരെയാണ്. ഇതിൽ എട്ടു മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ 615 പൊലിസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളിൽനിന്ന് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തടസമില്ലെന്നിരിക്കെയാണ് ശബരിമലയിൽ കടുത്ത വീഴ്ച സംഭവിച്ചത്. മുൻവർഷങ്ങളിൽ തിരക്കു കൂടുന്നതിനനുസരിച്ചു കെ.എ.പി ക്യാംപുകളിൽനിന്നുൾപ്പെടെ കൂടുതൽ പൊലിസുകാരെ നിയോഗിച്ചിരുന്നു. കൊവിഡിനു മുമ്പുള്ള മണ്ഡലകാലത്ത് ദിവസവും ശരാശരി ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിലെത്തിയിരുന്നത്. 

ഇത്തവണ അറുപതിനായിരത്തോളം പേർ മാത്രമെത്തിയിട്ടും തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലിസ് പരാജയപ്പെട്ടുവെന്നതാണ് സംശയം ബലപ്പെടുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ വരി നിന്നിട്ടും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരെ ഉൾപ്പെടെ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ തിരിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 

തൃശൂരിലേതുപോലെ സംഘ്പരിവാർ സംഘടനകളാണ് തുടക്കംമുതൽ ശബരിമല വിഷയം കത്തിച്ചുനിർത്തിയത്. പിന്നീട് പാർലമന്റിൽ ഉൾപ്പെടെ കോൺഗ്രസും ശബരിമല പ്രശ്‌നം ഉന്നയിച്ചു. ദേശീയതലത്തിലടക്കം ശബരിമല വിഷയം ചർച്ചയായതോടെയാണ് സംസ്ഥാന സർക്കാർ കണ്ണുതുറക്കുന്നതും അടിയന്തര ഇടപെടലുണ്ടായതും. മകരവിളക്ക് സമയത്ത് കൂടുതൽ പൊലിസുകാരെ നിയോഗിച്ച് സ്ഥിതി വരുതിയിലാക്കാൻ സർക്കാരിനു കഴിഞ്ഞതിനാൽ കുളം കലക്കാനിറങ്ങിയവരുടെ ലക്ഷ്യം ഫലം കണ്ടില്ലെന്നുമാത്രം. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ സകലവഴികളും പരീക്ഷിക്കുന്ന ബി.ജെ.പിക്ക് തൃശൂർ പൂരത്തിനുമുമ്പ് വീണുകിട്ടിയ അവസരമായിരുന്നു ശബരിമല സീസൺ. പൂരം അലങ്കോലമാക്കിയതിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ഏപ്രിൽ 19ന് തൃശൂരിൽ നടന്ന സംഭവങ്ങൾ. 

പൂരദിവസവും തലേന്നും അജിത്കുമാർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു. പൂരം കലക്കിയതിൽ പൊലിസിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാറും ആരോപിച്ചിരുന്നു. സംഭവംകഴിഞ്ഞ് അഞ്ചുമാസമായിട്ടും ഇതുസംബന്ധിച്ച അന്വഷണറിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. പൊലിസ് നടപടിയെ ന്യായീകരിക്കുന്നതിനാലാണ് റിപ്പോർട്ട് പരസ്യപ്പെടുത്താത്തതെന്നാണ് ആരോപണം.

 

ADGP M.R. Ajithkumar is facing allegations of attempting to disrupt the Sabarimala pilgrimage, similar to the controversy surrounding Thrissur Pooram. During the recent Mandala season, thousands of devotees were reportedly unable to get darshan due to lapses in security arrangements. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13 വർഷമായി ഗോളടിക്കാതെ റൊണോ; പോർച്ചുഗലിന് സമനില കുരുക്കിട്ട് കൊളംബിയ

Football
  •  14 days ago
No Image

ഹേമചന്ദ്രന്‍ വധക്കേസ്: ഹണി ട്രാപ്പില്‍ കുടുക്കിയ യുവതി അറസ്റ്റില്‍, പിടിയിലായത് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച്

Kerala
  •  14 days ago
No Image

ബ്രസീലിയൻ ഇതിഹാസത്തെ ഒറ്റ ​ഗോളിൽ വീഴ്ത്തി മെസി; ആ മഴവില്ല് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Football
  •  14 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എല്‍.ഡി.എഫ്

Kerala
  •  14 days ago
No Image

കനത്ത മഴയെ തുടര്‍ന്ന് സിക്കിമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും;  റോഡുകള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ ബെയ്‌ലി പാലം ഒലിച്ചുപോയി 

National
  •  14 days ago
No Image

എസ്.ഐ.ആറില്‍ വെട്ടി,  പാസ്‌പോര്‍ട്ട് നിഷേധിച്ചു; അനുഭവം ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റേത്   

National
  •  14 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജൂലൈ 2 വരെ വ്യാപക മഴയ്ക്ക് സാധ്യത

Kerala
  •  14 days ago
No Image

18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലില്‍ മരിച്ച നിലയില്‍, മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതെന്ന് സംശയം; പിതാവ് വാഹനാപകടത്തില്‍ മരിച്ചത് 2 ദിവസം മുന്‍പ്

Kerala
  •  14 days ago
No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  14 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  14 days ago