HOME
DETAILS

തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം

  
September 08, 2024 | 6:01 PM

Thieves Target Beverage Outlet in Thiruvambady Steal Liquor Bottles Only

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം. ബിവറേജ് കെട്ടിടത്തിന്റെ ചുമര് തുരന്നാണ് മോഷ്ടാവ് കെട്ടിടത്തിന് അകത്ത് കടന്നത്. ബിവറേജ് ഔട്ട്‌ലറ്റിന്റെ അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും കൈക്കലാക്കിയില്ലെന്നും, റാക്കിലുണ്ടായിരുന്ന മദ്യകുപ്പികളില്‍ ചിലത് മാത്രമാണ് നഷ്ടമായതെന്നും ജീവനക്കാര്‍ പറയുന്നു. മേശയിലുണ്ടായിരുന്ന പണം പോയിട്ടില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

കോഴിക്കോട് നിന്നും അധികൃതര്‍ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാല്‍ മാത്രമേ എത്ര കുപ്പി മദ്യമാണ് മോഷണം പോയതെന്ന് വ്യക്തമാകൂ. രണ്ട് വര്‍ഷം മുമ്പും ഇതേ ഔട്ട്‌ലറ്റില്‍ മോഷണം നടന്നിരുന്നു. സ്ഥാപനത്തിന് നേരത്തെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ബിവറേജ് കോര്‍പ്പറേഷന്‍ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ എക്‌സൈസ് വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

In a bizarre incident, thieves broke into a beverage outlet in Thiruvambady, but surprisingly left the cash on the counter untouched, making off only with liquor bottles, leaving the owner and authorities perplexed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago