സ്‌കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍
ഗസ്സ സിറ്റി: ലോകം മുഴുവന്‍ കുഞ്ഞുങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ആരവങ്ങളിലേക്കിറങ്ങുമ്പോള്‍ എല്ലാം നഷ്ടപ്പെട്ട് പ്രതീക്ഷയുടെ തിരിനാളങ്ങണഞ്ഞ് ഗസ്സയിലെ കുഞ്ഞുങ്ങള്‍. അവരിപ്പോള്‍ പുത്തനുടുപ്പുകളെ ചിന്തിക്കാറില്ല. വര്‍ണ ചിത്രങ്ങള്‍ അവരുടെ കിനാക്കളില്‍ നിന്ന് മാഞ്ഞ് പോയിരിക്കുന്നു. ബോംബുകള്‍ വര്‍ഷിക്കാത്ത സമാധാനമായൊരു രാവെങ്കിലും ഉറങ്ങാന്‍ കഴിയുന്ന ഒരു കുഞ്ഞിടം മാത്രമാണ് അവരുടെ ആശ. ഒരു നേരമെങ്കിലും കഴിക്കാനിത്തിരി ഭക്ഷണമാണവരുടെ പ്രതീക്ഷ
ഒരു വര്‍ഷം പൂര്‍ണമായി പഠനം നിഷേധിക്കപ്പെട്ടവരാണ് അവര്‍. ഇനിയെന്ന് വീണ്ടും പഠനം പുനരാരംഭിക്കുമെന്നതും ആശങ്കയായി തുടരുകയാണ്.
9839 വിദ്യാര്‍ഥികള്‍ ഇതിനകം ഇസ്‌റാഈല്‍ ക്രൂരതകള്‍ക്കിടയായിട്ടുണ്ട്. അധ്യാപകരും ജീവനക്കാരുമായി 411 പേരും കൊല്ലപ്പെട്ടു. 564 സ്‌കൂളുകളില്‍ 85 ശതമാനത്തിലേറെയും (477 എണ്ണം) പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടു. അവശേഷിച്ചവ അഭയാര്‍ഥി ക്യാംപുകളായി പ്രവര്‍ത്തിക്കുകയാണ്. ഗസ്സയില്‍ പ്രവര്‍ത്തിച്ച 12 യൂനിവേഴ്‌സിറ്റികളും പൂര്‍ണമായി നാമാവശേഷമാക്കി. ഇവിടങ്ങളില്‍ പഠിച്ചിരുന്ന 80,000 വിദ്യാര്‍ഥികളാണ് വഴിയാധാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."