HOME
DETAILS

രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും; ജി.എസ്.ടി കുറച്ചു

  
September 10, 2024 | 2:00 AM

gst rated reduce on cancer medicine that lead to reduction

ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരുന്നുകൾക്കുള്ള ജി.എസ്.ടി നിരക്ക് 12ൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ 54ാമത് ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. ഇതോടെ കാൻസർ മരുന്നുകളുടെ വില കുറയും. ഉപ്പും എരിവും ചേർത്ത ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി 18ൽ നിന്ന് 12 ശതമാനമാക്കാനും തീരുമാനമായി. 

അതേസമയം, ആരോഗ്യ ഇൻഷുറൻസ് നിരക്ക് കുറയ്ക്കുന്നത് പഠിക്കാൻ മന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്തി. 2026 മാർച്ചിൽ അവസാനിക്കുന്ന കോംപൻസേഷൻ സെസ് വിഷയത്തിൽ എടുക്കേണ്ട തീരുമാനവും മന്ത്രിതലസമിതി പഠിച്ച് റിപ്പോർട്ട് നൽകിയശേഷം തീരുമാനിക്കും. 

2,000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽനിന്ന് ഓൺലൈൻ പേയ്‌മെന്റ് സേവനദാതാക്കൾ നേടുന്ന വരുമാനത്തിന് 18%  ജി.എസ്.ടി ഈടാക്കണമെന്ന നിർദേശം തൽക്കാലം നടപ്പാക്കില്ല. വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു. ഷെയറിങ് അടിസ്ഥാനത്തിൽ തീർഥാടനത്തിനും ടൂറിസത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾക്കുള്ള ജി.എസ്.ടി നിലവിലെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചു. ചാർട്ടേഡ് ഹെലികോപ്റ്റർ സേവനങ്ങൾക്ക് 18% ജി.എസ്.ടി ഈടാക്കും.
 
സർവകലാശാലകൾക്ക് ഗവേഷണവികസന  പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റിനെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കും. കാറുകളുടെ സീറ്റിനുള്ള ജി.എസ്.ടി 18ൽ നിന്ന് 28 ശതമാനമാക്കിയേക്കും. 

 

The 54th GST Council meeting has decided to reduce the GST rate on cancer drugs from 12% to 5%, which will lead to a reduction in the prices of cancer medications.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  18 minutes ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  an hour ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  an hour ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  2 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  3 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  3 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  3 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  4 hours ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  4 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  4 hours ago