പാലക്കാട് ലൈംഗികാതിക്രമം തടഞ്ഞതിന് യുവതിക്ക് വെട്ടേറ്റു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: എലപ്പുള്ളിയില്‍ ലൈംഗികാതിക്രമം തടഞ്ഞതിന് 23 കാരിയായ കൊട്ടില്‍പാറ സ്വദേശിനിയായ യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെട്ടിരുന്ന പ്രദേശവാസി സൈമണെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് വീടിന് സമീപത്ത് ഇയാളെ അവശ നിലയില്‍ കണ്ടത്. പൊലിസ് സംഘം ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ആക്രമണത്തില്‍ പരുക്കേറ്റ 23 കാരിയായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന പച്ചക്കറിതോട്ടത്തില്‍ നിന്നു അമ്മയ്‌ക്കൊപ്പം പുല്ലരിയുകയായിരുന്നു യുവതി. ഭക്ഷണമെടുക്കാന്‍ വേണ്ടി അമ്മ വീട്ടിലേക്ക് പോയ സമയത്താണ് തക്കം പാര്‍ത്തിരുന്ന പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്.
എതിര്‍ത്തതിന് യുവതിയെ ഇയാള്‍ കൈയിലെ അരിവാള്‍ പിടിച്ചു വാങ്ങി തലയില്‍ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയുടെ വലത് ഭാഗത്ത് മൂന്നിടങ്ങളിലാണ് വെട്ടേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. പ്രതി നേരത്തെയും സ്ത്രീ അതിക്രമ കേസുകളില്‍ പ്രതിയാണെന്നാണ് പൊലിസും നാട്ടുകാരും പറയുന്നത്. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."