HOME
DETAILS

മനുഷ്യാവകാശ കമ്മിഷന്റെ ജനകീയ അധ്യക്ഷന്‍ പടിയിറങ്ങുന്നു

  
backup
August 31 2016 | 19:08 PM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

തിരുവനന്തപുരം: ജനകീയനായ മനുഷ്യവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി പടിയിറങ്ങുന്നു. ഈ മാസം നാലിനാണ് അഞ്ചു വര്‍ഷത്തെ കാലവധി പൂര്‍ത്തിയാക്കുന്നതെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം ഔദ്യോഗികമായി സിറ്റിങ് അവസാനിപ്പിച്ചു. ഇനി ഭരണപരമായ കാര്യങ്ങള്‍ നോക്കിയതിനു ശേഷം മൂന്നാം തിയതി വൈകിട്ട് മനുഷ്യവകാശ കമ്മിഷന്‍ ആസ്ഥാനത്ത് നിന്ന് പടിയിറങ്ങും. പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജെ.ബി കോശി 2011 സെപ്റ്റംബര്‍ അഞ്ചിനാണ് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി ചുമതലയേറ്റത്. ന്യൂഡല്‍ഹിയില്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഫോര്‍ ഫോര്‍ഫീറ്റഡ് പ്രോപ്പര്‍ട്ടി ചെയര്‍മാനായിരിക്കെയായിരുന്നു നിയമനം. മനുഷ്യാവകാശ കമ്മിഷനില്‍ ആയിരക്കണക്കിന് ഉത്തരവുകളിലൂടെ പതിനായിരക്കണക്കിന് പാവപ്പെട്ടവരെ സഹായിച്ച ജനകീയ ന്യായാധിപനാണ് ജസ്റ്റിസ് ജെ.ബി. കോശി.
കമ്മിഷന്‍ ഉത്തരവുകള്‍ സര്‍ക്കാരിനെ കൊണ്ട് സമയ ബന്ധിതമായി നടപ്പിലാക്കിക്കാന്‍ ജസ്റ്റിസ് ജെ.ബി കോശിക്ക് കഴിഞ്ഞു. നിരാലംബരുടെ പരാതികളാണ് ഏറെയും പരിഹരിക്കപ്പെട്ടത്. തെരുവുനായ പ്രശ്‌നം, സര്‍ക്കാര്‍ ആശുപത്രികളിലെ ദുരിതങ്ങള്‍, പൊലിസ് പീഡനം, കസ്റ്റഡിമരണം, കൊച്ചി കാന്‍സര്‍ സെന്റര്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ സജീവമായി അദ്ദേഹം ഇടപെട്ടിരുന്നു. സേനാവിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ വിഷയങ്ങള്‍, ക്ഷേമപെന്‍ഷന്‍, ദുരിതാശ്വാസ ക്യാംപുകളിലെ ദുരിതങ്ങള്‍, സ്ത്രീ സുരക്ഷ, ജയില്‍ പീഡനം തുടങ്ങിയ വിഷയങ്ങളിലും കമ്മിഷന്‍ സജീവമായി ഇടപെട്ടു.
മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് ജോലി ചെയ്തതില്‍ ഹൈക്കോടതിയിലുണ്ടായിരുന്നതിനേക്കാള്‍ സംതൃപ്തിയുണ്ടെന്ന് ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു. സാങ്കേതികത്വങ്ങളുടെ പരിമിതികള്‍ മറികടക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. പട്ടിണി പാവങ്ങളെയും രാഷ്ട്രീയ സ്വാധീനമില്ലാത്തവരെയും സഹായിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. പൊലിസിന്റെയും റവന്യൂ അധികാരികളുടെയും ഭാഗത്തു നിന്നും നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സ്വന്തം വസ്തുവിനെ പുഴപ്പുറമ്പോക്ക് എന്നെഴുതി കൊടുക്കും. സംസ്ഥാനത്ത് റീസര്‍വേ കുത്തഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റീസര്‍വേ ഉദ്യോഗസ്ഥര്‍ അളവു ജോലികള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയതാണ് റീസര്‍വേ കുളമാകാന്‍ കാരണം.
താന്‍ ചുമതലയേല്‍ക്കുമ്പോള്‍ 5,000 കേസുകളാണ് കമ്മിഷനില്‍ ഫയല്‍ ചെയ്തിരുന്നത്. 2013 ല്‍ 9,147 ആയി. 2014 ലും 2015 ലും13,000 പരാതികള്‍ ലഭിച്ചു. 8,800 കേസുകള്‍ 2016 ഓഗസ്റ്റ് 31 വരെ ഫയല്‍ ചെയ്യപ്പെട്ടു. 54,000 കേസുകളില്‍ കമ്മിഷന്‍ കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് ഉത്തരവ് പാസാക്കി. 28,000 കേസുകള്‍ താന്‍ ഒറ്റയ്ക്ക് തീര്‍പ്പാക്കിയതായി ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു.
ഐ.ജി വിചാരിച്ചാല്‍ പൊലിസ് കോണ്‍സ്റ്റബിളിനെ പോലും സ്ഥലംമാറ്റാന്‍ സാധിക്കാത്ത കാലമാണിത്. സ്ഥലം മാറ്റിയാല്‍ അസോസിയേഷന്‍ ഇടപെടും. അസോസിയേഷനുകളുടെ ഇടപെടലാണ് പലപ്പോഴും പ്രശ്‌നം ഉണ്ടാക്കാറുള്ളത്. ഭരണ സംവിധാനം നടപടി എടുത്തില്ലെങ്കില്‍ ജുഡീഷ്യറിക്ക് ഇടപെടേണ്ടി വരുമെന്നും ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. വിരമിച്ചശേഷം രണ്ടുമാസത്തെ ലോകസഞ്ചാരത്തിന് പുറപ്പെടും. അതിനുശേഷം വിശ്രമജീവിതം. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി നിയമോപദേശം നല്‍കും. സാമൂഹ്യപ്രവര്‍ത്തനം തുടരുമെന്നും സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

'കമ്മിഷനോട് സര്‍ക്കാര്‍ കാട്ടുന്നത് അനാസ്ഥ'

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മിഷനോട് തികഞ്ഞ അനാസ്ഥ കാട്ടിയെന്ന് മനുഷ്യവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി. കേരളം മുഴുവന്‍ ഡിജിറ്റലാക്കാനും ഇ ഫയലിങ് സംവിധാനമൊരുക്കാനും ഐ.ടി വികസനം വാനോളം പുകഴ്ത്തിയ സര്‍ക്കാരാണ് മനുഷ്യാവകാശ കമ്മിഷനില്‍ കംപ്യൂട്ടര്‍ വാങ്ങി നല്‍കാതെ നട്ടം കറക്കിയത്. കമ്മിഷനില്‍ കംപ്യൂട്ടര്‍വല്‍കരണം നടപ്പാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഏതാണ്ട് 30 ലക്ഷം ഇതിനായി ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും സോഫ്ട്‌വെയറിന്റെയും, കെല്‍ട്രോണിന്റെയും പിടിപ്പു കേട് പറഞ്ഞ് സര്‍ക്കാര്‍ കൈയൊഴിയുകയായിരുന്നു. ഏതാണ്ട് 50,000 കേസുകളാണ് കഴിഞ്ഞ വര്‍ഷംവരെ മനുഷ്യവകാശ കമ്മിഷന്‍ കൈകാര്യ ചെയ്തത്. പാവപ്പെട്ടവര്‍ പരാതി നല്‍കിയതിനു ശേഷം അതിന്റെ തുടര്‍ വിവരങ്ങള്‍ ആരായുമ്പോള്‍ നല്‍കാന്‍ കഴിയുന്നില്ല. കാരണം എല്ലാ ഫയലുകളും കെട്ടു പൊട്ടിച്ച് നോക്കേണ്ട ഗതികേടാണ്. മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനു പോലും ഒരു കംപ്യൂട്ടര്‍ അനുവദിച്ചു നല്‍കിയിട്ടില്ല.
ദേശീയ മനുഷ്യവകാശ കമ്മിഷന്റെ സോഫ്ട്‌വെയര്‍ ഉപയോഗിക്കാന്‍ അനുമതി നേടിയെടുത്തെങ്കിലും സര്‍ക്കാര്‍ യാതൊരു വിധ സഹായവും ചെയ്തില്ല. ഈ സര്‍ക്കാരിനോടും കമ്മിഷന്‍ ആവശ്യത്തിന് സൗകര്യമൊരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടികള്‍ നല്‍കുന്നതിന് കംപ്യൂട്ടറൈസേഷന്‍ ഇല്ലാത്തത് ബുദ്ധിമുട്ടാകുന്നുണ്ടെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  12 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  20 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  33 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago