HOME
DETAILS

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

  
September 16, 2024 | 5:41 PM

India-Bangladesh cricket series should be cancelled Hindutva organizations raised threats A letter was sent to the BCCI and the Prime Minister

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണമെന്ന് ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍. ഹിന്ദു ജനജാഗ്രതി സമിതിയും, മാനവസേവ പ്രതിഷ്ഠാനുമാണ് ഭീഷണിയുമായി രംഗത്തെത്തിയത്. പരമ്പര നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ.ക്കും, കേന്ദ്ര സര്‍ക്കാരിനും ഇവര്‍ കത്തയച്ചു. 

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ മത്സരവുമായി മുന്നോട്ട് പോകുന്നത് അനുവദിക്കാനാവില്ല. ഹിന്ദുക്കളുടെ മുറിവില്‍ എരിവ് പുരട്ടുന്ന നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും കത്തിലുണ്ട്. 


ഹിന്ദു ജനജാഗ്രതി സമിതി നേതാവ് അഡ്വ. അനീഷ് പരാല്‍ക്കര്‍, മാനവസേവ പ്രതിഷ്ഠാന്‍ നേതാവ് വിനായക് ഷിന്‍ഡെ, അഡ്വ രാഹുല്‍ പട്കര്‍, രവീന്ദ്ര ദസരി, സന്ദീപ് തുല്‍സാകര്‍ എന്നിവരാണ് ബി.സി.സി.ഐ പ്രതിനിധിയെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര കായികമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യ, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ക്കും ഇവര്‍ കത്ത് നല്‍കിയിട്ടുണ്ട്. 

അതേസമയം ഈ മാസം 19ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ രണ്ട് ടെസ്റ്റും, മൂന്ന് ടിട്വന്റി മത്സരങ്ങളുമാണ് നടക്കുക. സെപ്റ്റംബര്‍ 19ന് ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 27ന് കാണ്‍പൂരിലും നടക്കും. ഒക്ടോബര്‍ 6ന് ഗ്വാളിയോറിലും, ഒന്‍പതിന് ഡല്‍ഹിയിലും, 12ന് ഹൈദരാബാദിലുമാണ് ടിട്വന്റി മത്സരങ്ങള്‍. ഈ രണ്ട് പരമ്പരയും റദ്ദാക്കണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം. 

India-Bangladesh cricket series should be cancelled Hindutva organizations raised threats A letter was sent to the BCCI and the Prime Minister



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനം; നവംബർ 26, 27 തീയിതികളിൽ പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

oman
  •  2 days ago
No Image

ബൊക്കാറോയിൽ ഞെട്ടിക്കുന്ന കൊലപാതകം: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

crime
  •  2 days ago
No Image

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി; ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 days ago
No Image

'ആരാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനായി കിട്ടാൻ ആഗ്രഹിക്കാത്തത്'; മുംബൈയിൽ നിന്ന് ഹിറ്റ്മാനെ റാഞ്ചാൻ മുൻ ഐപിഎൽ ചാമ്പ്യന്മാർ

Cricket
  •  2 days ago
No Image

സര്‍ക്കാര്‍ ഓഫിസുകളിലെ 'ആക്രി' വിറ്റ് കേന്ദ്രം നേടിയത് 800 കോടി രൂപ; ചാന്ദ്രയാന്‍ ദൗത്യത്തിന് ചെലവായതിനേക്കാളേറെ!

National
  •  2 days ago
No Image

ലേണേഴ്‌സ് പരീക്ഷയിൽ മാറ്റം; കൂട്ടത്തോൽവിയെ തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തുന്നത്

Kerala
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവം: അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയെന്ന് കാര്‍ഡിയോളജി വിഭാഗം 

Kerala
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് ജനൽവഴി

crime
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും; അരയും തലയും മുറുക്കി ഇറങ്ങാന്‍ മുന്നണികള്‍, ഒരുക്കങ്ങള്‍ തകൃതി, സീറ്റ് ചര്‍ച്ചകള്‍ സജീവം

Kerala
  •  2 days ago
No Image

ജന്മദിനാഘോഷത്തിൽ കഞ്ചാവ് ഉപയോഗം; ആറ് കോളേജ് വിദ്യാർഥികൾ പിടിയിൽ

crime
  •  2 days ago