ദിവസേന മൂന്നു കോഫി വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്
കോഫി പ്രിയരേ, നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി ദിവസത്തില്‍ മൂന്നുവരെയാക്കാം നിങ്ങളുടെ കോഫിയുടെ എണ്ണം. കാരണം ചായയോ കോഫിയോ കുടിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയുന്നതാവും ശരി. അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ ദിവസേന മൂന്ന് കപ്പ് കോഫി വരെ കുടിക്കുന്നത് പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത 40 മുതല്‍ 50 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രണ്ട് കാര്‍ഡിയോമെറ്റബോളിക് രോഗങ്ങളുള്ള പ്രായമായവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
പൊതുജനാരോഗ്യത്തിന് ആശങ്കയായി 'കാര്‍ഡിയോമെറ്റബോളിക് മള്‍ട്ടിമോര്‍ബിഡിറ്റി' എന്ന് വിളിക്കപ്പെടുന്ന ഇത്തരം രോഗങ്ങള്‍ മാറുന്നതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ചൈനയിലെ സൂചോ യൂണിവേഴ്‌സിറ്റിയിലെ സുഷൗ മെഡിക്കല്‍ കോളജിലെ ഗവേഷകര്‍രാണ് കോഫിയും ചായയും കുടിക്കുന്ന 1.88 ലക്ഷം ആളുകളുടെയും കോഫി മാത്രം കുടിക്കുന്ന 1.72 ലക്ഷം ആളുകളുടെയും വിവരങ്ങള്‍ വിശകലനം ചെയ്തത്.
പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് കാര്‍ഡിയോമെറ്റബോളിക് അവസ്ഥകള്‍ ഉണ്ടായിരുന്നില്ല. മിതമായ അളവില്‍ മൂന്ന് കപ്പ് കോഫി അല്ലെങ്കില്‍ 200-300 മില്ലിഗ്രാം കഫീന്‍ ഒരു ദിവസം കഴിക്കുന്ന ആളുകള്‍ക്ക് 100 മില്ലിഗ്രാമില്‍ താഴെ കഴിക്കുകയോ ചെയ്യാത്തവരെ അപേക്ഷിച്ച്, പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകാനുള്ള സാധ്യത 40-48 ശതമാനം കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."