'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ
ഡല്‍ഹി: മദ്യനയക്കേസില്‍ ജയിലില്‍ കഴിയവെയുണ്ടായ അനുഭവങ്ങള്‍ പറഞ്ഞ് ആംആദ്മി നേതാവ് മനീഷ് സിസോദിയ. അരവിന്ദ് കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി. കെജ്‌രിവാളിനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് ചിലര്‍ ജയിലില്‍ തന്നെ സമീപിച്ചു. കുടുക്കിയത് കെജ്‌രിവാളാണെന്നും രക്ഷപ്പെടണമെങ്കില്‍ കെജ്‌രിവാളിനെതിരെ മൊഴി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു- സിസോദിയ പറഞ്ഞു. ജന്തര്‍ മന്തറില്‍ നടന്ന ആപ്പിന്റെ ജനതാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്നെ തകര്‍ക്കാനായിരുന്നു അവരുടെ ശ്രമം. അരവിന്ദ് കെജ്‌രിവാള്‍ എന്നെ കുടുക്കിയതാണെന്ന് അവര്‍ പറഞ്ഞു. കെജ്‌രിവാളാണ് എന്റെ പേര് പറഞ്ഞതെന്നാണ് അവര്‍ കോടതിയില്‍ പറഞ്ഞത്. കെജ്‌രിവാളിന്റെ പേര് പറഞ്ഞാല്‍ നിങ്ങള്‍ രക്ഷപ്പെടും' സിസോദിയ പറഞ്ഞു.
'ഇ.ഡിയുള്‍പ്പടെയുള്ള അന്വേഷണസംഘം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടിവന്നെന്നും സിസോദിയ പറഞ്ഞു. 2002 ല്‍, ഞാനൊരു മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്താണ് അഞ്ച് ലക്ഷം രൂപക്ക് ഒരു ഫ്‌ളാറ്റ് വാങ്ങുന്നത്. അത് അവര്‍ കണ്ടുകെട്ടി. അക്കൗണ്ടിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ ഇഡി മരവിപ്പിച്ചു. മകന്റെ ഫീസ് അടക്കാന്‍ മറ്റുള്ളവരോട് യാചിക്കേണ്ട അവസ്ഥയുണ്ടായി' സിസോദിയ പറഞ്ഞു.
എന്നെ ജയിലില്‍ കൊന്ന് കളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്നോട് എന്നെ കുറിച്ചി ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ ആരും മറ്റൊരാളെ കുറിച്ച് ചിന്തിക്കാറില്ലെന്നും അവര്‍ പറഞ്ഞു. എന്നോട് എന്റെ കുടുംബത്തെ കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. എന്റെ രോഗിയായ ഭാര്യയെ കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയായ മകനെ കുറിച്ചും. നിങ്ങള്‍ ലക്ഷ്മണനേയും രാമനേയും വേര്‍തിരിക്കാനാണ് ശ്രമിക്കുന്നത്. ലോകത്തിലെ ഒരു രാവണനും ഞങ്ങളെ വേര്‍തിരിക്കാനാവില്ല. കഴിഞ്ഞ 26 വര്‍ഷമായി കെജ്‌രിവാള്‍ എന്റെ സഹോദരനും രാഷ്ട്രീയ ലോകത്തെ ഗുരുവുമാണ്' സിസോദിയ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത കെജ്‌രിവാളും ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണുന്നയിച്ചത്. മുഖ്യമന്ത്രി കസരേയ്ക്ക് ആര്‍ത്തിയില്ലാത്തതുകൊണ്ടാണ് താന്‍ രാജിവച്ചതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തി. ഞാനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ഗൂഢാലോചന നടത്തി. ഞങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ മോദി ശ്രമിച്ചുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സത്യസന്ധതയോടെയാണ് താന്‍ പത്ത് വര്‍ഷം സര്‍ക്കാരിനെ നയിച്ചത്. എന്നാല്‍ തന്റെ സത്യസന്ധതയെ ആക്രമിക്കുക മാത്രമാണ് തന്നെ അതിജയിക്കാനുള്ള ഏക മാര്‍ഗമെന്ന് പ്രധാനമന്ത്രി മോദിക്ക് തോന്നി. മുഖ്യമന്ത്രി സ്ഥാനത്തിന് ആര്‍ത്തിയില്ലാത്തതുകൊണ്ടാണ് താന്‍ രാജിവച്ചത്. താന്‍ പണമുണ്ടാക്കാന്‍ വന്നവനല്ല. രാജ്യത്തിന്റെ രാഷ്ട്രീയം തന്നെ മാറ്റിമറിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സെപ്റ്റംബര്‍ 13ന് സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയും സെപ്റ്റംബര്‍ 17ന് സ്ഥാനമൊഴിയുകയുമായിരുന്നു. ഇതേ കേസില്‍ 2023ല്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഈ വര്‍ഷം ആഗസ്റ്റിലാണ് 17 മാസത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെജ്‌രിവാള്‍ രാജിവച്ചതിനെ തുടര്‍ന്ന് മന്ത്രി അതിഷി മര്‍ലേനയെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
Aam Aadmi Party leader Manish Sisodia shared his experience in jail, stating that he faced immense pressure to testify against Delhi CM Arvind Kejriwal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."