HOME
DETAILS
MAL
സത്യാന്വേഷണങ്ങളുടെ ഗാന്ധി വര്‍ഷങ്ങള്‍
Web Desk
October 02 2024 | 04:10 AM
ഓരോ വീടും ഓരോ വിദ്യാലയമാണെന്നും മാതാപിതാക്കളാണ്
അവിടത്തെ അധ്യാപകരെന്നും നമ്മെ പഠിപ്പിച്ച രാഷ്ട്രപിതാവിന്റെ മഹത് ജീവിതം നാള്‍വഴികളിലൂടെ...
- 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനനം
- 1883 കസ്തൂര്‍ബായുമായുള്ള വിവാഹം.
- 1887 സെപ്റ്റംബര്‍ നാലിന് നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്
- 1891 പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക്.
- 1893 ദക്ഷിണാഫ്രിക്കയിലേക്ക് ആദ്യയാത്ര
- 1901 തിരിച്ച് ഇന്ത്യയിലേക്ക്.
- 1902 വീണ്ടും ദക്ഷിണാഫ്രിക്കയിലേക്ക്.
- 1905 ബംഗാള്‍ വിഭജനത്തെ എതിര്‍ക്കുന്നു.
- 1908 ട്രാന്‍സാളില്‍ രണ്ടു മാസം തടവുശിക്ഷ.
- 1913 ഇന്ത്യന്‍ വിവാഹങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിയമവിരുദ്ധമാക്കിയതിനെതിരേ സത്യഗ്രഹസമരം. കസ്തൂര്‍ബ അറസ്റ്റില്‍.
- 1914 ചര്‍ച്ചകളെ തുടര്‍ന്ന് സമരത്തില്‍നിന്ന് പിന്മാറുന്നു.
- 1915 ജനുവരി ആറിനു നാട്ടിലേക്ക്. ബോംബെയില്‍ കപ്പലിറങ്ങി.
- 1918 തുണിമില്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സത്യഗ്രഹം.
- 1919 ഇന്ത്യന്‍ സത്യഗ്രഹ പ്രസ്ഥാനം ആരംഭിക്കുന്നു. യംഗ് ഇന്ത്യയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. റൗലറ്റ്
- നിയമത്തിനെതിരേ ദേശവ്യാപകമായി ഗാന്ധിജി നേതൃത്വം നല്‍കിയ സത്യഗ്രഹം. അഖിലേന്ത്യാ തലത്തില്‍ നടത്തിയ ആദ്യത്തേതായിരുന്നു.
- 1920 ബര്‍ദോളി സത്യഗ്രഹത്തെ തുടര്‍ന്ന് അറസ്റ്റില്‍.
- 1921 വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കുന്ന നീക്കം ആരംഭിച്ചു.
- 1922 ബ്രിട്ടിഷ് സര്‍ക്കാറിനെതിരെ ബഹുജന പ്രക്ഷോഭം നയിച്ചതിന് അറസ്റ്റ്. ആറുമാസമായിരുന്നു ജയില്‍ വാസം.
- 1924 ജയില്‍ മോചനം. ഹിന്ദുമുസ്‌ലിം ഐക്യത്തിനായി 21 ദിവസത്തെ ജയില്‍ ഉപവാസം. ബല്‍ഗം
- കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
- 1929 ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഇന്ത്യയുടെ പൂര്‍ണസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രമേയം അവതരിപ്പിച്ചു പാസാക്കി. പൂര്‍ണസ്വരാജ് പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കുന്നു. ഇത് ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം അംഗീകരിക്കുന്നു.
- 1930 നിസഹകരണ പ്രസ്ഥാനം ആരംഭിക്കുന്നു. ദണ്ഡിയാത്രയും ഉപ്പു നിയമ ലംഘനവും. തുടര്‍ന്ന് ജയിലില്‍.
- 1931 ജയില്‍ മോചിതനായി. ഇര്‍വിന്‍ പ്രഭുവുമായി ലണ്ടനിന്‍ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു. രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്ക്.
- 1932 ബോംബെയില്‍വച്ച് അറസ്റ്റ്. യര്‍വാദാ ജയിലില്‍ തടവില്‍. കമ്യൂണ്‍ അവാര്‍ഡിനെതിരെ ജയിലില്‍ ഉപവാസം.
- 1933 ഹിന്ദുമുസ്‌ലിം മൈത്രിക്കുവേണ്ടിയുള്ള ഉപവാസശ്രമം തുടര്‍ന്നു. 'വാര്‍ധ' കേന്ദ്രമാക്കിയുള്ള സത്യഗ്രഹപരിപാടികളും തുടര്‍ന്നു. ഹരിജന്‍ പത്രം ആരംഭിക്കുന്നു.
- 1934 രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത്.
- 1936 ക്ഷേത്രപ്രവേശന വിളംബര പരിപാടിയുമായി ബന്ധപ്പെട്ട് കേരള സന്ദര്‍ശനം.
- 1937 വാര്‍ധയില്‍ വിദ്യാഭ്യാസ സമ്മേളനം. അടിസ്ഥാന വിദ്യഭ്യാസ നയം ആവിഷ്‌കരിച്ചു.
- 1942 ക്വിറ്റ് ഇന്ത്യ പ്രമേയം അംഗീകരിപ്പിച്ചു. പുനെയിലെ ആഖാഗാന്‍ കൊട്ടാരത്തിലെ തടവില്‍ ജീവിതം.
- 1943 21 ദിവസത്തെ ഉപവാസം.
- 1944 പത്‌നി കസ്തൂര്‍ബ, സെക്രട്ടറി മഹാദേവ ദേശായി എന്നിവര്‍ അന്തരിച്ചു.
- 1945 സിംല സന്ദര്‍ശനം.
- 1946 ഇന്ത്യന്‍ വിഭജനത്തെ എതിര്‍ത്തു. ബ്രിട്ടിഷ് കാബിനറ്റ് അംഗങ്ങള്‍ വന്നു. കൊല്‍ക്കത്തയിലും പൂര്‍വബംഗാളിലും നടന്ന കൂട്ടക്കൊലയ്ക്ക് അറുതി വരുത്താനായി ആ പ്രദേശങ്ങളില്‍ സന്ദര്‍ശനം. അയിത്തത്തിനെതിരേ പ്രചാരണവുമായി ദക്ഷിണേന്ത്യയില്‍. ഇന്ത്യാ വിഭജനത്തെ എതിര്‍ക്കുന്നു.
- 1947 ഇന്ത്യാ വിഭജനത്തിനെതിരേ വീണ്ടും രംഗത്ത്.
- 1948 ജനുവരി 30ന് മരണം
Mahatma Gandhi: A Timeline of His Life and Legacy
Every home is a school, and parents are the teachers, reflecting the teachings of the Father of the Nation. Here’s a brief timeline of Mahatma Gandhi’s extraordinary life:
- October 2, 1869: Born in Porbandar, Gujarat.
- 1883: Married Kasturba.
- September 4, 1887: Went to England to study law.
- 1891: Completed studies and returned to India.
- 1893: Made his first journey to South Africa.
- 1901: Returned to India.
- 1902: Went back to South Africa.
- 1905: Opposed the partition of Bengal.
- 1908: Imprisoned for two months in Transvaal.
- 1913: Led a Satyagraha against the Indian Marriage Act in South Africa, with Kasturba arrested.
- 1914: Withdrew from the movement after negotiations.
- January 6, 1915: Returned to India, disembarking in Bombay.
- 1918: Conducted Satyagraha related to the workers' strike in Ahmedabad.
- 1919: Launched the Indian Satyagraha movement, took over the editorship of "Young India," and led a nationwide Satyagraha against the Rowlatt Act.
- 1920: Arrested following the Bardoli Satyagraha.
- 1921: Initiated the boycott of foreign goods.
- 1922: Arrested for leading mass protests against the British government; served six months in jail.
- 1924: Released from jail; undertook a fast for Hindu-Muslim unity. Elected President of the Congress session in Belgaum.
- 1929: Proposed the resolution for complete independence at the Lahore Congress session, which was passed.
- 1930: Launched the Civil Disobedience Movement, including the Dandi March and salt law violation; subsequently imprisoned.
- 1931: Released from jail and participated in the second Round Table Conference in London with Lord Irwin.
- 1932: Arrested in Bombay; imprisoned in Yerwada Jail and undertook a fast against the Communal Award.
- 1933: Continued fasting for Hindu-Muslim unity and initiated the Harijan newspaper.
- 1934: Retired from politics, focusing on rural upliftment.
- 1936: Visited Kerala for the temple entry proclamation.
- 1937: Attended an educational conference in Wardha, outlining a basic education policy.
- 1942: Quit India Resolution passed; imprisoned in Agha Khan Palace, Pune.
- 1943: Undertook a 21-day fast.
- 1944: His wife Kasturba and secretary Mahadev Desai passed away.
- 1945: Visited Simla.
- 1946: Opposed the partition of India and worked to quell communal riots in Kolkata and East Bengal.
- 1947: Actively campaigned against the partition of India.
- January 30, 1948: Assassinated.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."