HOME
DETAILS

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

  
Web Desk
October 31, 2024 | 9:28 AM

PM Modi Advocates for One Nation One Election and Uniform Civil Code

അഹമ്മദാബാദ്: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നീ രീതികളിലേക്ക് രാജ്യം മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെക്കുലര്‍ സിവില്‍ കോഡാണ് ഇതെന്നും മോദി അവകാശപ്പെട്ടു. ഇത് രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഏകതാ ദിനത്തില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമയില്‍ ആദരമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരോക്ഷമായി രൂക്ഷ വിമര്‍ശനങ്ങളും പ്രധാനമന്ത്രി ഉന്നയിച്ചു. ചിലര്‍ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരക്കാരെ എല്ലാ രാജ്യസ്നേഹികളും തിരിച്ചറിയണം. അവരെ പ്രതിരോധിക്കുകയും വേണം. ഇവര്‍ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

70 വര്‍ഷമായി നടക്കുന്ന കുപ്രചാരണങ്ങളെ തങ്ങളുടെ വോട്ടുകൊണ്ട് അവസാനിപ്പിച്ചിരിക്കുകയാണ് ജമ്മു കശ്മീരിലെ ജനത. ജമ്മു കശ്മീരില്‍ വിഘടനവാദവും ഭീകരവാദവുമാണ് ഉള്ളതെന്ന ആശയത്തെ മാറ്റിയെഴുതാനും അവര്‍ക്ക് സാധിച്ചു. മോദി പറഞ്ഞു. 

ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിവേഗം വികസിക്കുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ മോദി രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അകലം വര്‍ധിക്കുമ്പോള്‍ ലോക രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വരികയാണെന്നും കൂട്ടിച്ചേര്‍ത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  5 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  5 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  5 days ago
No Image

എണ്ണ വിപണിയില്‍ വീണ്ടും ആശങ്ക; ഹൂതി ഭീഷണിയില്‍ വഴിതിരിച്ചു വിട്ട് എണ്ണക്കപ്പലുകള്‍ 

National
  •  5 days ago
No Image

പയ്യന്നൂരിലെ ആര്‍.എസ്.എസ് നേതാവിന്റെ വീട് ആക്രമിച്ച സംഭവം; നാല് സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

Kerala
  •  5 days ago
No Image

'നിരാഹാരം അവസാനിപ്പിക്കണം'  സോനം വാങ്ചുകിനോട് അഭ്യര്‍ത്ഥനയുമായി സി.ജെ.പി 

National
  •  5 days ago
No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  5 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  5 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  5 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  5 days ago