HOME
DETAILS

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

  
Web Desk
November 18 2024 | 02:11 AM

Israels Controversial Hostage Release Leak Netanyahus Alleged Involvement Raises Political Tensions

തെല്‍ അവീവ്: ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദം സൃഷ്ടിച്ച വ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കൈകള്‍ തന്നെയെന്ന് സുൂചന. നെതന്യാഹുവിനെതിരായ പൊതുജനപ്രതിഷേധം തണുപ്പിക്കുന്നതിനായിരുന്നു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ജര്‍മന്‍ പത്രമായ ബില്‍ഡിനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. 

ഞായറാഴ്ച റിഷന്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് പുറത്ത് വന്ന വിവരമനുസരിച്ച് നെതന്യാഹുവിന്റെ അനുയായി ആയ ഇലി ഫെല്‍ഡെസ്റ്റയിനാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗസ്റ്റില്‍ ആറ് ബന്ദികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തു വരുന്നത്. ബന്ദി മോചനം സാധ്യമാകാത്തത് ഹമാസിന്റെ കളികള്‍ മൂലമാണെന്ന വരുത്തി തീര്‍ക്കുന്ന രീതിയിലായിരുന്നു വിവരങ്ങള്‍ പുറത്തു വിട്ടത്. എല്ലാത്തിനും പിന്നില്‍ യഹ്യ സിന്‍വാറിന്റെ കൈകളാണെന്നും പ്രചാരണമുണ്ടായി. 

ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഫെല്‍ഡെസ്റ്റയിന് രഹസ്യവിവരങ്ങള്‍ ലഭിച്ചിരുന്നു. ഇസ്‌റാഈല്‍ പ്രതിരോധസേനയിലെ ഓഫിസറാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇതാണ് പിന്നീട് സെപ്തംബറില്‍ ജര്‍മ്മന്‍ പത്രത്തിന് നല്‍കിയത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബന്ദിമോചനം നെതന്യാഹു വൈകിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ചോര്‍ത്തല്‍ നടന്നതെന്നും കോടതി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്‌റാഈലിന്റെ സുരക്ഷയെ ഉള്‍പെടെ ബാധിച്ചുവെന്ന്  പ്രതിരോധസേനയുടെ തന്നെ വ്യക്തമാക്കുന്നു. ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുകയെന്ന യുദ്ധത്തിന്റെ ലക്ഷ്യത്തിനും ഇത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഇവര്‍ വിശദമാക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്

uae
  •  3 days ago
No Image

മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  3 days ago
No Image

വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ

uae
  •  3 days ago
No Image

കൊല്ലത്ത്‌ നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

Kerala
  •  3 days ago
No Image

സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

Kerala
  •  3 days ago
No Image

മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്

oman
  •  3 days ago
No Image

തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ

National
  •  3 days ago
No Image

കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി

Kuwait
  •  3 days ago
No Image

നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago