
'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കന്നിയങ്കത്തിലെ മികച്ച വിജയത്തിന് പിന്നാലെ വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്കയുടെ കുറിപ്പ്.
വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പില്‍ പറഞ്ഞു. തനിക്ക് നല്കിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കി.
തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധിഖം പ്രചാരണത്തില്‍ പങ്കാളികളായ യുഡിഎഫ് പ്രവര്‍ത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്നേഹവും നല്കി കൂടെ നിന്ന അമ്മയ്ക്കും റോബര്‍ട്ടിനും മക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരന് രാഹുലും കൂടെ നിന്നു. എല്ലായിപ്പോഴും രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകര്‍ന്നുവെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.
My dearest sisters and brothers of Wayanad,
— Priyanka Gandhi Vadra (@priyankagandhi) November 23, 2024
I am overwhelmed with gratitude for the trust you have placed in me. I will make sure that over time, you truly feel this victory has been your victory and the person you chose to represent you understands your hopes and dreams and…
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്
National
• 3 days ago
കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന് ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്
International
• 3 days ago
സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്
Kerala
• 3 days ago
ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
Kerala
• 3 days ago
യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ
qatar
• 3 days ago
വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി
Kerala
• 4 days ago
ഫ്രാന്‍സില്‍ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം
International
• 4 days ago
ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്
International
• 4 days ago
'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്
National
• 4 days ago
നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍
International
• 4 days ago
ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി
Kuwait
• 4 days ago
'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
uae
• 4 days ago
മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ
Kerala
• 4 days ago
രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
National
• 4 days ago
ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്
International
• 4 days ago
യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?; പ്രതിഷേധങ്ങളുടെ മറവിൽ നേപ്പാളിലെ ശതകോടീശ്വരന്റെ കൊട്ടാരം കൊളളയടിച്ചു
International
• 4 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ
qatar
• 4 days ago
മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Kerala
• 4 days ago
ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ
uae
• 4 days ago
ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ
uae
• 4 days ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ
Football
• 4 days ago