HOME
DETAILS

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

  
Web Desk
December 04, 2024 | 7:53 AM

Devendra Fadnavis to Take Oath as Maharashtra CM Eknath Shinde to Be Deputy CM

മുംബൈ: ഒടുവില്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായി. ബി.ജെ.പി.യും ശിവസേനയും തമ്മിലുള്ള അധികാരം പങ്കിടല്‍ തര്‍ക്കം നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ സമവായത്തിലെത്തി.ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ മഹായുതിക്കുള്ളില്‍ തീരുമാനമായി. നാളെ നടക്കുന്ന ചടങ്ങില്‍ ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹത്തിന്റെ പേര് അന്തിമമായി പ്രഖ്യാപിച്ചതെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. 

മഹായുതി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയാകാന്‍ കാവല്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ സമ്മതമറിയിച്ചു. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വൈകീട്ട് ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷിന്‍ഡെയുടെ കടുത്ത നിലപാടില്‍ അയവ് വന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍.സി.പിയുടെ അജിത് പവാറും ഉപമുഖ്യമന്ത്രിയാവും. 

മുഖ്യമന്ത്രിസ്ഥാനം ഫഡ്‌നാവിസ് ഉറപ്പിച്ചെങ്കിലും ബി.ജെ.പി കേന്ദ്രനേതൃത്വം ഇപ്പോഴും പ്രഖ്യാപനം നടത്തിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്കായി ഡല്‍ഹിയിലെത്തി ആറ് ദിവസത്തിന് ശേഷമാണ് ഫഡ്‌നാവിസും ഷിന്‍ഡെയും തമ്മിലുള്ള ആശയവിനിമയം നടന്നത്. 

നവംബര്‍ 23നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 288 അംഗ സഭയിലെ 230 സീറ്റും നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിര്‍ത്തിയത്. 132 സീറ്റ് നേടിയ ബി.ജെ.പി!യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 57ഉം എന്‍.സി.പി 41 സീറ്റും നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  2 days ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  2 days ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  2 days ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  2 days ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  2 days ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  2 days ago