HOME
DETAILS

മറൈൻ ഡ്രൈവിൽ ഫ്ലവർ ഷോയിലുണ്ടായ അപകടം; സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചു, സംഘാടകർക്കെതിരെ കേസെടുത്ത് പൊലിസ്

  
January 04, 2025 | 12:47 PM

Police File Case Against Organizers of Marine Drive Flower Show After Accident

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയിലുണ്ടായ അപകടത്തിൽ ഫ്ലവർ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി - ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെ എറണാകുളം സെൻട്രൽ പൊലിസ് കേസെടുത്തു. പരുക്കേറ്റ ബിന്ദുവിന്‍റെ ഭർത്താവിന്റെ പരാതിയിലാണ് കേസെടുത്തത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് പരാതി.

ഫ്ലവർ ഷോ കാണാനെത്തിയ പള്ളുരുത്തി സ്വദേശിയായ യുവതിക്കാണ് പ്ലാറ്റ്ഫോമിൽ നിന്ന് വീണ് പരുക്കേറ്റത്. ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുകളുണ്ടായി. പവിലിയനിൽ വെള്ളം കെട്ടി ചെളി നിറഞ്ഞ് കിടക്കുന്നതിനാലാണ് വരുന്നവർക്ക് നടക്കുന്നതിനായി പവിലിയനിൽ മൊത്തം പ്ലൈവുഡുകൾ നിരത്തിയത്. പരുക്കേറ്റ വീട്ടമ്മ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. സർജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ കുടുംബം ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. 

എറണാകുളം മറൈൻ ഡ്രൈവിൽ ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും (ജിസിഡിഎ) സംയുക്തമായാണ് കൊച്ചി ഫ്ലവർ ഷോ 2025 സംഘടിപ്പിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ പരിപാടികൾക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ നിർത്തിവെയ്ക്കാനായിരുന്നു കോർപറേഷന്റെ നിർദേശം. ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് പിന്നാലെയായിരുന്നു കോർപ്പറേഷന്റെ ഇടപെടൽ. 

The police have filed a case against the organizers of the Marine Drive flower show in Kochi after an accident occurred due to alleged negligence and violation of safety protocols.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  7 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  7 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  7 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  7 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  7 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  7 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  7 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹിറ്റ്‌മാൻ്റെ ഇഷ്ടവേദി വിശാഖപട്ടണം; മൂന്നാം മത്സരത്തിൽ തകർത്തടിക്കാൻ രോഹിത് ശർമ്മ

Cricket
  •  7 days ago