HOME
DETAILS

വീട്ടമ്മയെ മുഖംമൂടിധാരി ജനലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതി; പിന്നാലെ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

  
January 06, 2025 | 9:47 AM

kalavoor-woman-found-dead-after-assaul

മണ്ണഞ്ചേരി: പട്ടാപ്പകല്‍ വായില്‍ തുണി തിരുകി കൈയും കാലും കെട്ടിയിട്ട് കഴുത്തില്‍ കുരുക്കിട്ട് ജനല്‍കമ്പിയോട് ചേര്‍ത്ത് കെട്ടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാര്‍ഡ് കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ ജോണ്‍കുട്ടിയുടെ ഭാര്യ തങ്കമണി (58)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയാണ് വീട്ടമ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ജോലിക്ക് പോയ മകന്‍ ജോണ്‍ പോള്‍ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മാതാവിനെ കെട്ടിയിട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടത്. അബോധാവസ്ഥയിലായ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെട്ടികാട് ഗവ. ആശുപത്രിയിലും എത്തിച്ചു. അക്രമിയുടെ മര്‍ദനത്തില്‍ ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.

കൊച്ചിയില്‍ നിന്ന് ബോട്ടില്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്ന ഭര്‍ത്താവ് ജോണ്‍ രണ്ടാഴ്ച കൂടുമ്പോള്‍ മാത്രമേ വീട്ടില്‍ വരാറുള്ളു. മകന്‍ ജോണ്‍ പോള്‍ രാവിലെ ജോലിക്ക് പോയപ്പോഴാണ് സംഭവം നടന്നത്.

കിടപ്പുമുറിയിലെ അലമാര തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സംഭവത്തിനു പിന്നാലെ മകന്‍ പരാതി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  3 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  3 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  3 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  3 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  3 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  3 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍ കീഴടങ്ങി

Kerala
  •  3 days ago
No Image

സലാലകേരള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് വൈകുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

oman
  •  3 days ago
No Image

ഒമാനില്‍ ചൂട് കനക്കും; ബര്‍ക്കയില്‍ 46.7 ഡിഗ്രി രേഖപ്പെടുത്തി

oman
  •  3 days ago
No Image

രാജീവുമല്ല, മുരളീധരനുമല്ല; ബി.ബി. ഗോപകുമാര്‍ ബി.ജെ.പി. നിയമസഭ കക്ഷിനേതാവ്

Kerala
  •  3 days ago