HOME
DETAILS

എത്ര മികച്ച പ്രകടനമാണെങ്കിലും ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് അവനെ പരി​ഗണിച്ചേക്കില്ല; ദിനേശ് കാർത്തിക്

  
January 17 2025 | 17:01 PM

Dinesh Karthik Even a Great Performance Wont Guarantee Team Selection

വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിനിടയിലും ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലേക്ക് കരുൺ നായരെ പരി​ഗണിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. വിജയ് ഹസാരെ ട്രോഫിയില്‍ കരുണിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. അതിനാൽ തന്നെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ കരുൺ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ കരുൺ ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നും ദിനേശ് കാർത്തിക് പറയുന്നു.

നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. കരുണ്‍ നായരെ കൂടാതെ മായങ്ക് അഗര്‍വാളും വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ  താരമാണ്. ഇപ്പോഴത്തെ മികച്ച പ്രകടനം തുടർന്നാൽ അധികം വൈകാതെ തന്നെ കരുണിന് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

വിജയ് ഹസാരെ ട്രോഫിയിലെ ഏഴ് ഇന്നിങ്സുകളിലായി അഞ്ച് സെഞ്ച്വറികളടക്കം 752 റണ്‍സാണ് കരുൺ നായർ അടിച്ചുകൂട്ടിയത്. ടൂർണമെന്റിൽ ഒരേയൊരു തവണ മാത്രമാണ് എതിരാളികൾക്ക് താരത്തെ പുറത്താക്കാൻ കഴിഞ്ഞത്. വിദർഭ ടീമിന്റെ നായകനായ കരുണിന് തന്റെ ടീമിനെ ഫൈനലിലെത്തിക്കാനും സാധിച്ചിരുന്നു. നാളെ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഫൈനലിൽ കർണാടകയാണ് വിദർഭയുടെ എതിരാളികൾ.

Indian cricketer Dinesh Karthik shares his thoughts on team selection, stating that even an outstanding performance may not guarantee a spot in the Champions Trophy team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  a day ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  a day ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  2 days ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

Kerala
  •  2 days ago
No Image

 ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി 

Business
  •  2 days ago
No Image

എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്

Football
  •  2 days ago
No Image

നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  2 days ago
No Image

​ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ

International
  •  2 days ago