HOME
DETAILS

ജബലു ജെയ്‌സില്‍ നിന്നു ചാടി 'ബാറ്റ്മാന്‍ ഓഫ് എമിറേറ്റ്‌സ്'; ആകാംക്ഷയുടെ മുള്‍മുനയില്‍ നെറ്റിസണ്‍സ്

  
Web Desk
January 20, 2025 | 9:51 AM

Batman of the Emirates jumps from Jabaloo Jays Netizens are anxious

റാസല്‍ഖൈമ: സാഹസികരായ നിരവധി മനുഷ്യര്‍ നമുക്കു ചുറ്റും ഉണ്ടല്ലോ. അത്തരത്തില്‍ ഒരു സാഹസികന്റെ കഥയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍രംഗം സൃഷ്ടിക്കുന്നത്. 'ബാറ്റ്മാന്‍ ഓഫ് എമിറേറ്റ്‌സ്' എന്ന് വിളിക്കപ്പെടുന്ന എമിറാത്തി സാഹസികന്‍ ഖലീഫ അല്‍ഗഫ്രിയാണ് ഞായറാഴ്ച രാവിലെ 9.30ന്, യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ നിന്ന് 1,650 മീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടിയത്. 

അര്‍ജന്റീന, റൊമാനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരും അല്‍ഗഫ്രിയെ അനുഗമിച്ചു. രാവിലെ 7 മണിയോടെയാണ് സംഘം ഉയരത്തിയത്. എന്നാല്‍ മൂടല്‍മഞ്ഞു കാരണം സാഹസിക യാത്ര ആരംഭിക്കാന്‍ അവര്‍ക്ക് രാവിലെ 9.30 വരെ കാത്തിരിക്കേണ്ടി വന്നു.

അല്‍ഗ്രാഫിയുടെ ചാട്ടത്തിനും തുടര്‍ന്നുള്ള വിംഗ്‌സ്യൂട്ട് ഫ്‌ലൈറ്റിനും തുടര്‍ന്നുള്ള പാരച്യൂട്ട് ലാന്‍ഡിംഗിനും 1.30 മിനിറ്റ് സമയം മാത്രമേ എടുത്തുള്ളൂ. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പിന്തുണയ്ക്ക് അല്‍ഗഫ്രി നന്ദി പറഞ്ഞു.

റാസല്‍ഖൈമയിലെ മറ്റു പല പര്‍വതങ്ങളില്‍ നിന്നും ചാടിയ അല്‍ഗ്രാഫി യൂറോപ്പിലെ ചില വലിയ കെട്ടിടങ്ങളില്‍ നിന്നും ചാടി സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റാസല്‍ഖൈമയിലെ അല്‍ മഅമൂറയില്‍ നിന്നുള്ള അല്‍ഗഫ്രി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഇറ്റലി, തുര്‍ക്കി എന്നീ അഞ്ച് രാജ്യങ്ങളിലെയും യുഎഇയിലെ ചില പര്‍വതനിരകളിലെയും വ്യത്യസ്ത ഉയരങ്ങളിലുള്ള പര്‍വതശിഖരങ്ങളില്‍ നിന്ന് മുമ്പ് ചാടിയിട്ടുണ്ട്.

ബേസ് ജമ്പിംഗ്, സ്‌കൈ ഡൈവിംഗ് തുടങ്ങിയ പ്രത്യേക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2014ല്‍ 27ആം വയസ്സിലാണ് അല്‍ഗഫ്രി സാഹസിക കായിക വിനോദങ്ങള്‍ പരിശീലിക്കാന്‍ തുടങ്ങിയത്. ഈ കായിക വിനോദങ്ങള്‍ക്ക് തീവ്രമായ പരിശീലനം ആവശ്യമാണ്.

'Batman of the Emirates' jumps from Jabaloo Jays; Netizens are anxious


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനെ പോലെയല്ല, സഞ്ജു 175 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യും: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

കോഴിക്കോട് ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ സംഘർഷം: യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; ഏഴ് ജില്ലകളിൽ വിധിയെഴുതും

Kerala
  •  3 days ago
No Image

ഡ്രൈവിംഗ് ലൈസൻസ് വെറും 5 മിനിറ്റിൽ; സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജുമായി റാസൽഖൈമ

uae
  •  3 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: വർക്ക് പെർമിറ്റ്, വിസ പിഴ ഇളവുകൾക്ക് ഇനി കുറഞ്ഞ സമയം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  3 days ago
No Image

വർക്കലയിൽ റിസോർട്ടിൽ തീപിടുത്തം; വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

രണ്ടാം ടി-20യിലും സഞ്ജുവിന് പകരം അവനെ ഇറക്കണം: ഇർഫാൻ പത്താൻ

Cricket
  •  3 days ago
No Image

പുതിയ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണറെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിനിടെ  മോദിയും അമിത്ഷായുമുള്‍പെടുന്ന പാനലിനെ വിയോജിപ്പ് അറിയിച്ച് രാഹുല്‍

National
  •  3 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.എക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും- വ്യോമയാന മന്ത്രി

National
  •  3 days ago
No Image

In Depth Story : ഈ ലോക മനുഷ്യാവകാശ ദിനത്തിൽ കാശ്മീരികളെ ഓർക്കാം; ആർട്ടിക്കിൾ 370 നീക്കിയ ശേഷം 'ഭൂമിയിലെ സ്വർഗ്ഗത്തി'ൽ മാറ്റം ഉണ്ടായോ

National
  •  3 days ago