HOME
DETAILS

ഗാർഹിക തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകൾ പുതുക്കി സഊദി

  
February 10, 2025 | 1:34 PM

Saudi Arabia has updated its warnings for domestic workers aiming to provide better protection for this group

റിയാദ്: 21 വയസ്സിന് താഴെയുള്ള വീട്ടുജോലിക്കാരെ ജോലിക്കെടുക്കരുതെന്ന മുന്നറിയിപ്പുകൾ പുതുക്കി സഊദി. രാജ്യത്തെ വീട്ടുജോലിക്കാരുടെ സേവനങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായ മുസാനെദ് ആണ് മുന്നറിയിപ്പുകൾ നൽകിയത്. ഇത് ലംഘിക്കുന്നവർ ശിക്ഷാനടപടികൾക്ക് വിധേയരാകുമെന്നും പോർട്ടലിലൂടെ വ്യക്തമാക്കുന്നു. പുണ്യമാസമായ റമസാൻ അടുത്തെത്തിയതോടെ വീട്ടുജോലിക്കാരുടെ ആവശ്യം വർധിച്ചതിനെ തുടർന്നാണ് മുസാനെദ് മുന്നറിയിപ്പുകൾ നൽകിയത്.

വീട്ടുജോലിക്കാർക്ക് വേതനത്തോടുകൂടെ ആഴ്ചതോറും ഒരു ദിവസത്തിൽ കുറയാത്ത വിശ്രമദിന അവധിക്ക് അർഹതയുണ്ടെന്നും മുസാനദ് വ്യക്തമാക്കുന്നു. അതേസമയം, വിശ്രമദിന അവധിയിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ പകരം ദിവസ അവധിയോ സാമ്പത്തിക അലവൻസിനോ തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും. കൂടാതെ, രണ്ട് വർഷത്തെ കരാർ പൂർത്തിയാക്കി മടങ്ങുന്ന തൊഴിലാളികൾക്ക് സ്വദേശത്തേക്കുളള വിമാനടിക്കറ്റ് ലഭിക്കാനും അർഹതയുണ്ട്. രണ്ടുവർഷത്തിനു ശേഷം കരാർപുതുക്കി അവധിക്ക് നാട്ടിലേക്ക് പോയി മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റും തൊഴിലുടമ നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗാർഹികജോലിക്കാർക്കും സമാനമായ തസ്‌തികകളിലുള്ളവർക്കും വേണ്ടിയുള്ള ചട്ടങ്ങളിൽ നിഷ്‌കർഷിച്ചിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി, വീട്ടുജോലിക്കാർക്കുള്ള ട്രയൽ കാലയളവിനുള്ള വ്യവസ്‌ഥകളും മുസാനെദ് പ്ലാറ്റ്ഫോം നിശ്ചയിച്ചിട്ടുണ്ട്. വീട്ടുജോലിക്കാരുടെ പ്രൊബേഷൻ കാലയളവിനുള്ള വ്യവസ്‌ഥകൾ ആർട്ടിക്കിൾ ഒൻപത് പ്രകാരം വ്യവസ്‌ഥ ചെയ്യുന്നു. വീട്ടുടമയായ തൊഴിൽദാതാവിന് 90 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് വീട്ടുജോലിക്കാരന്റെ പ്രഫഷനൽ കഴിവും അയാളുടെ വ്യക്‌തിപരമായ പെരുമാറ്റത്തിന്റെ സമഗ്രതയും പരിശോധിക്കാവുന്നതാണ്.

അതേസമയം, തൊഴിലാളിയുടെ അസുഖം 30 ദിവസത്തിലേറെയായാൽ തൊഴിലുടമക്ക് തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള അവകാശമുണ്ട്. കൂടാതെ, പ്രൊബേഷൻ കാലയളവിൽ വീട്ടുജോലിക്കാരൻ്റെ കരാർ ഏകപക്ഷീയമായി സ്വമനസ്സാൽ അവസാനിപ്പിക്കാൻ ഇരു കക്ഷികൾക്കും അവകാശമുണ്ടെന്നും വ്യവസ്‌ഥകളിൽ പറയുന്നു. വീട്ടുജോലിക്കാരി തൻ്റെ ആദ്യ ജോലിയിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ജോലി ചെയ്യുന്നതിന് ബന്ധത്തിലെ രണ്ട് കക്ഷികളും സമ്മതിക്കുന്നില്ലെങ്കിൽ ഒരേ വീട്ടുജോലിക്കാരിയെ ഒന്നിലധികം തവണ പ്രൊബേഷനിൽ ആക്കുന്നതും അനുവദനീയമല്ല.

ഒരു പ്രത്യേക കാലയളവിലേക്കായിരിക്കണം വീട്ടുജോലി കരാർ, അതിൽ കാലാവധി വ്യക്തമാക്കിയിട്ടില്ലെങ്കിൽ, അത് അവസാനിച്ചതായി കണക്കാക്കുകയും ജോലി ആരംഭിച്ച തീയതി മുതൽ ഒരു വർഷത്തേക്ക് പുതുക്കാവുന്നതുമാണെന്നും മുസാനെദ് പ്ലാറ്റ്ഫോം വ്യക്തമാക്കിയിട്ടുണ്ട്. 800 മുതൽ 1500 റിയാൽ വരെ ശമ്പളത്തിൽ 3.5 ദശലക്ഷം തൊഴിലാളികളാണ് സഊദിയിൽ ഈ മേഖലയിൽ ജോലി ചെയ്യുന്നത്.

Saudi Arabia has updated its warnings for domestic workers, aiming to provide better protection for this group

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണം വെളുപ്പിക്കൽ: അനിൽ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

National
  •  21 hours ago
No Image

23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിലും ഇതിഹാസമായി ലോറ

Cricket
  •  21 hours ago
No Image

മെസി 'വീണ്ടും' കേരളത്തിലേക്ക്; അര്‍ജന്റീന ടീമിന്റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Kerala
  •  21 hours ago
No Image

ആ ഇതിഹാസത്തിന്റെ സാന്നിധ്യം എനിക്ക് പ്രചോദനമായി: ഫൈനലിലെ ഇന്നിങ്സിനെക്കുറിച്ച് ഷഫാലി

Cricket
  •  a day ago
No Image

മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തേക്കാൾ പ്രധാനപ്പെട്ടത്; യുഎഇയിലെ പ്രവാസികളുടെ മുൻ​ഗണനകളിൽ മാറ്റം വന്നതായി പുതിയ പഠനം

uae
  •  a day ago
No Image

'വാതിലിനരികില്‍ നിന്ന് മാറാന്‍ പറഞ്ഞു മാറിയില്ല, ദേഷ്യം വന്നു ചവിട്ടി' ട്രെയിനില്‍ നിന്ന് തള്ളിയിട്ടസംഭവത്തില്‍ കുറ്റംസമ്മതിച്ച് പ്രതി മൊഴി

Kerala
  •  a day ago
No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  a day ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  a day ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  a day ago
No Image

സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു

Saudi-arabia
  •  a day ago