HOME
DETAILS

കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

  
March 15, 2025 | 7:31 PM

MP K Radhakrishnan to be Questioned by ED Tomorrow in Karuvannur Case

തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും പാര്‍ലമെന്റ് അംഗവുമായ കെ. രാധാകൃഷ്ണനെ നാളെ (മാര്‍ച്ച് 17) ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും. നാളെ ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് രാധാകൃഷ്ണന് സമന്‍സ് നല്‍കിയിട്ടുണ്ട്. അതേസമയം, കരുവന്നൂര്‍ കേസ് അന്വേഷിക്കുന്നതിനായി ഇഡി ഒരു പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.

കേസ് അന്വേഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കൊച്ചിയിലെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയതിന് ശേഷമാണ് ചെന്നൈയില്‍ നിന്ന് സ്ഥലം മാറിയെത്തിയ മലയാളി രാജേഷ് നായരെ കരുവന്നൂര്‍ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. ഇതൊരു സ്വാഭാവിക മാറ്റമാണെന്നും കേസ് അന്വേഷണം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ടെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

കരുവന്നൂര്‍ കേസില്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സിനെ കുറിച്ച് രാഷ്ട്രീയ പകപോക്കലെന്നായിരുന്നു സിപിഎം നേതാവിന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ലോകസഭാ സമ്മേളനം കഴിഞ്ഞ് ഹാജരാകാമെന്ന് ഇഡിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. ഈ സമയം ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂര്‍ കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയത്താണ് ഇഡിയുടെ ഈ നീക്കം.

Get the latest updates on the Karuvannur case, as MP K Radhakrishnan is set to be questioned by the Enforcement Directorate tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  15 days ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  15 days ago
No Image

കോഴിക്കോട് വാണിമേലില്‍ തേങ്ങാക്കൂടായ്ക്കു തീപിടിച്ചു; കത്തിയമര്‍ന്നത് മൂവായിരത്തിലേറെ തേങ്ങയും കെട്ടിടവും

Kerala
  •  15 days ago
No Image

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും

Kerala
  •  15 days ago
No Image

ഗ്യാസ് കുറ്റികൊണ്ട് ഭാര്യയെ തലക്കടിച്ച് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  15 days ago
No Image

ഫിഫ അറബ് കപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി 'ജൂഹ'; ടിക്കറ്റ് വില്‍പ്പന തുടങ്ങി

Football
  •  15 days ago
No Image

യൂത്ത് കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സ്ഥാനാർഥി പട്ടികയിൽ നിന്ന് യുവ നേതാക്കളെ വെട്ടി

Kerala
  •  15 days ago
No Image

3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  15 days ago
No Image

യുഎസ് വിസ നിരസിക്കപ്പെട്ടതിലുള്ള പ്രയാസത്തില്‍ വനിത ഡോക്ടര്‍ ജീവനൊടുക്കി

Kerala
  •  15 days ago
No Image

ലെബനാന് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വധിച്ചു

International
  •  15 days ago