വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ചത്തു
ഇടുക്കി: വണ്ടിപ്പെരിയാറിൽ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. പിടികൂടാനുള്ള ദൗത്യത്തിനിടെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.തുടർന്ന് സ്വയം രക്ഷക്കായി ദൗത്യം സംഘം വെടിവെച്ചു. ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഹെൽമെറ്റ് തകർന്നു. കടുവ പൂർണമായും ക്ഷീണിതനുമായിരുന്നു. കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ നാളെ നടത്തും.
ഡ്രോൺ പരിശോധനയിലാണ് കടുവ ലയത്തിന് സമീപമുള്ളതായി കണ്ടത്. പിന്നീട് വെറ്റനറി ഡോ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കടുവ തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിലെ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കൊന്നത്.
കഴിഞ്ഞ ദിവസമാണ് ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ കടുവയെ കണ്ടത്. പിന്നീട് ഇന്നലെ രാവിലെ മുതൽ കടുവയെ കാണാതായി.
കടുവ അവശനിലയിലെന്നും വെല്ലുവിളി ഏറ്റെടുത്ത് മയക്കുവെടിക്കുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. മയക്കുവെടി വച്ചാൽ ചികിത്സിക്കാനോ രക്ഷിക്കാനോ സാധ്യമല്ലെന്ന നിഗമനത്തിലാണ് കൂടുവച്ച് പിടിക്കാനുള്ള പ്രക്രിയ ആരംഭിച്ചത്. പക്ഷേ ഇതുവരെയായിട്ടും ഇതിൽ പുരോഗതിയില്ല. ഈ സാഹചര്യത്തിലാണ് റിസ്‌ക് എടുത്ത് മയക്കുവെടി വച്ച് പിടിക്കാനുള്ള ഉത്തരവ് നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."